27 July Saturday

പാൽ വിലവർധനയിൽ 83 ശതമാനവും കർഷകർക്ക്: ജെ ചിഞ്ചുറാണി

വെബ് ഡെസ്‌ക്‌Updated: Thursday Dec 1, 2022

ക്ഷീരമേഖലയിലെ ജില്ലാ പഞ്ചായത്തിന്റെ വിവിധ പദ്ധതികൾ മന്ത്രി ജെ ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം
പാലിന്റെ വിലവർധനയിൽ 83.75 ശതമാനവും കർഷകർക്കാണെന്ന് ക്ഷീരവികസന മന്ത്രി ചിഞ്ചുറാണി പറഞ്ഞു. ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന പാലിന് സബ്സിഡി,  ക്ഷീരപ്രഭ, നവനീതം  പദ്ധതികൾ ഉദ്ഘാടനംചെയ്യുകയായിരുന്നു മന്ത്രി. ഒരുകോടി രൂപയാണ് ഈ സാമ്പത്തികവർഷം ജില്ലാ പഞ്ചായത്ത്‌ പാലിന് സബ്‌സിഡി നൽകുന്നത്. ഗ്രാമ, ബ്ലോക്ക്, ജില്ലാപഞ്ചായത്തുകളുടെ വിഹിതത്തോടൊപ്പം സർക്കാർ സഹായംകൂടി ചേർത്താണ് സബ്‌സിഡി നൽകുന്നത്. കർഷകർക്ക് ഒരുലിറ്റർ പാലിന് നാലുരൂപ സബ്‌സിഡി ലഭിക്കും. 
മാതൃകാ ഡെയറിഫാമുകൾ ആരംഭിക്കുന്നതിന് സാമ്പത്തികസഹായം നൽകുന്ന പദ്ധതിയാണ് ക്ഷീരപ്രഭ. ക്ഷീരസംഘങ്ങൾക്ക് മൂല്യവർധിത ഉൽപ്പന്നങ്ങൾ തയ്യാറാക്കുന്നതിന് സഹായം നൽകുന്ന പ്രോജക്ടാണ് നവനീതം. ക്ഷീരകർഷകർക്ക് പ്രോത്സാഹനം നൽകുന്നതിനായി അവാർഡുകൾ പ്രഖ്യാപിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ ഡാനിയൽ അധ്യക്ഷനായി. വൈസ് പ്രസിഡന്റ് സുമലാൽ, സ്ഥിരംസമിതി അധ്യക്ഷരായ ജെ നജീബത്ത്, പി കെ ഗോപൻ, അനിൽ എസ് കല്ലേലിഭാഗം, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ സി പി സുധീഷ്‍കുമാർ, എസ് സോമൻ, ശ്രീജ ഹരീഷ്, ബി  ജയന്തി, സെക്രട്ടറി ബിനുൻ വാഹിദ്, കൃഷി ഡെപ്യൂട്ടി ഡയറക്ടർ  ബി എസ് നിഷ, അസിസ്റ്റന്റ് ഡയറക്ടർ അനീഷ, ക്ഷീരവകുപ്പ്‌ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top