30 March Thursday

മലപ്പുറം വരവേറ്റു; ഹൃദയത്തിലേക്ക്‌. കർഷക തൊഴിലാളി ജാഥ ഇന്ന്‌ പാലക്കാട്‌

വെബ് ഡെസ്‌ക്‌Updated: Tuesday Jan 31, 2023

കൊണ്ടോട്ടിയിൽ കെഎസ്‌കെടിയു ജാഥാ ക്യാപ്‌റ്റൻ എൻ ചന്ദ്രനെ ഷാൾ അണിയിച്ച് സ്വീകരിക്കുന്നു


മലപ്പുറം
മണ്ണിൽ പണിയെടുക്കുന്നവർക്ക്‌ ദിശാബോധം നൽകിയ കെഎസ്‌കെടിയു പ്രസ്ഥാനത്തിന്റെ സംസ്ഥാന പ്രക്ഷോഭ പ്രചാരണ ജാഥയെ മലപ്പുറത്തെ കർഷക തൊഴിലാളികൾ ഹൃദയംകൊണ്ട് വരവേറ്റു. ‘കൃഷി–- ഭൂമി–- പുതുകേരളം’ മുദ്രാവാക്യമുയർത്തി സംസ്ഥാന സെക്രട്ടറി എൻ ചന്ദ്രൻ നയിക്കുന്ന ജാഥ കൊണ്ടോട്ടി, തിരൂർ, മലപ്പുറം, വണ്ടൂർ എന്നിവിടങ്ങളിലെ സ്വീകരണത്തിനുശേഷം പെരിന്തൽമണ്ണയിൽ സമാപിച്ചു. ചൊവ്വാഴ്‌ച പാലക്കാട്‌ ജില്ലയിലാണ്‌ പര്യടനം. ഫെബ്രുവരി എട്ടിന്‌ നെടുമങ്ങാട്‌ സമാപിക്കും.

മിച്ചഭൂമി -പട്ടയപ്രശ്നം പരിഹരിക്കുക, തരിശിട്ട വയലിൽ കൃഷി നടത്താൻ പദ്ധതി ആവിഷ്കരിക്കുക, കർഷക തൊഴിലാളി പെൻഷനിൽ കേന്ദ്രവിഹിതം അനുവദിക്കുക, കേരളത്തെ വെല്ലുവിളിക്കുന്ന കേന്ദ്രനയം തിരുത്തുക തുടങ്ങിയ ആവശ്യങ്ങളുയർത്തിയാണ്‌ ജാഥ. ലളിതാ ബാലൻ വൈസ്‌ ക്യാപ്‌റ്റനും സി ബി ദേവദർശനൻ മാനേജരുമായ ജാഥയിൽ വി കെ രാജൻ, കെ കെ ദിനേശൻ, ഇ ജയൻ, ടി കെ വാസു, എൻ രതീന്ദ്രൻ, എ ഡി കുഞ്ഞച്ചൻ, കോമള ലക്ഷ്‌മണൻ എന്നിവർ അംഗങ്ങളാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top