27 July Saturday

ആൽഫിയക്ക് ട്രിപ്പിൾ സ്വർണം

വെബ് ഡെസ്‌ക്‌Updated: Tuesday Mar 28, 2023


കൂത്താട്ടുകുളം
ലഖ്‌നൗവിൽ നടന്ന അഞ്ചാമത് പാരാ ബാഡ്മിന്റൺ ദേശീയ ചാമ്പ്യൻഷിപ്പിൽ ട്രിപ്പിൾ സ്വർണനേട്ടവുമായി തിരുമാറാടി സ്വദേശി ആൽഫിയ ജയിംസ്. സിംഗിൾസിലും ഡബിൾസിലും മിക്സഡ് ഡബിൾസിലും സ്വർണം നേടിയാണ് ആൽഫിയ ചരിത്രനേട്ടത്തിന്‌ ഉടമയായത്.

തിരുമാറാടി കൊച്ചുകുന്നേൽ ജയിംസിന്റെയും ബിജിയുടെയും മകളാണ്. വീൽചെയറിലിരുന്നാണ് മത്സരിച്ചത്. വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള 600 പേർ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top