27 July Saturday

സഹകരണവകുപ്പ് ധനസഹായം ; കുന്നത്തുനാട്ടിൽ 
67 ലക്ഷം രൂപ നൽകി

വെബ് ഡെസ്‌ക്‌Updated: Friday Mar 17, 2023


കോലഞ്ചേരി
കുന്നത്തുനാട് മണ്ഡലത്തിൽ സഹകരണ അംഗ സമാശ്വാസ പദ്ധതിയിൽ 67,80,000 രൂപ ധനസഹായം നൽകി. പി വി ശ്രീനിജിൻ എംഎൽഎയുടെ നിയമസഭാ ചോദ്യത്തിന് സഹകരണമന്ത്രി വി എൻ വാസവനാണ് ഇക്കാര്യം വ്യക്തമാക്കിയത്. ആകെ ലഭിച്ച 547 അപേക്ഷകളിൽ 304 എണ്ണത്തിനാണ് ധനസഹായം അനുവദിച്ചത്. ഐക്കരനാട് 48, കിഴക്കമ്പലം 91, കുന്നത്തുനാട് 45, മഴുവന്നൂർ 129, പൂതൃക്ക 57, വടവുകോട്–-പുത്തൻകുരിശ് -54, വാഴക്കുളം 71 എന്നിങ്ങനെയാണ് ധനസഹായത്തിനായി ലഭിച്ച അപേക്ഷകൾ. ബാക്കിയുള്ള അപേക്ഷകളിൽ അർഹതാ മാനദണ്ഡമനുസരിച്ച് ധനസഹായം നൽകുമെന്നും മന്ത്രി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top