27 July Saturday

ദേശാഭിമാനി ഇംപാക്ട്‌ ; ചെറുമീനുകളുമായി രണ്ടു ബോട്ട് പിടികൂടി

വെബ് ഡെസ്‌ക്‌Updated: Saturday Feb 4, 2023


വൈപ്പിൻ
അനധികൃതമായി ചെറുമീനുകളെ പിടിച്ച രണ്ടു ബോട്ടുകൾ മറൈൻ എൻഫോഴ്‌സ്‌മെന്റ് പിടികൂടി. വെള്ളി പുലർച്ചെ മുനമ്പം ഹാർബറിൽനിന്നാണ് കിങ്സൺ, ഗോഡ്സ്വേ എന്നീ ബോട്ടുകൾ മറൈൻ എൻഫോഴ്‌സ്‌മെന്റ് ടീമിന്റെ പരിശോധനയിൽ പിടിയിലായത്. ശനിയാഴ്ച ഇവർക്ക് പിഴ നിശ്ചയിക്കൽ ഉൾപ്പെടെയുള്ള നടപടികൾ പൂർത്തിയാക്കും. മുനമ്പം ഹാർബറിൽ നിയമംലംഘിച്ച്‌ ചെറുമീനുകളെ പിടിക്കുന്നതായി ദേശാഭിമാനി കഴിഞ്ഞദിവസം വാർത്ത നൽകിയിരുന്നു. ഇതിനുപിന്നാലെയാണ്‌ എൻഫോഴ്‌സ്‌മെന്റ് റെയ്ഡ്‌.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top