27 July Saturday

അധ്യാപകരും ജീവനക്കാരും പ്രതിഷേധിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Mar 28, 2023

ജീവനക്കാരുടെ ജനാധിപത്യ അവകാശങ്ങൾ നിഷേധിച്ച് കേന്ദ്ര സർക്കാർ പുറത്തിറക്കിയ ഉത്തരവ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട്‌ കാസർകോട്‌ സിവിൽ 
സ്റ്റേഷനിൽ ജീവനക്കാരും അധ്യാപകരും നടത്തിയ പ്രകടനം

 കാസർകോട്‌

ജീവനക്കാരുടെ ജനാധിപത്യ അവകാശങ്ങൾ നിഷേധിച്ച്  കേന്ദ്ര സർക്കാർ പുറത്തിറക്കിയ ഉത്തരവ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട്‌ ഫെസ്‌റ്റോ ആഭിമുഖ്യത്തിൽ അധ്യാപകരും ജീവനക്കാരും പ്രതിഷേധ മാർച്ച്‌ നടത്തി.  ജില്ലാ താലൂക്ക് കേന്ദ്രങ്ങളിലാണ്‌ മാർച്ച്‌ നടത്തിയത്‌. 
ജീവനക്കാരുടെ പണിമുടക്ക്, ധർണ, കൂട്ട അവധിയെടുക്കൽ തുടങ്ങിയവയെല്ലാം കേന്ദ്രസർക്കാർ  നിരോധിച്ചു.  ലംഘിക്കുന്ന വർക്കെതിരെ കർശന അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് മാർച്ച്‌ 20 ന്റെ ഉത്തരവിൽ പറയുന്നു. 
കാസർകോട്‌ സിവിൽ സ്റ്റേഷനിൽ കെഎസ്‌ടിഎ സംസ്ഥാന സിക്രട്ടറി കെ രാഘവൻ ഉദ്ഘാടനം ചെയ്തു. എൻജിഒ യൂണിയൻ ജില്ലാസെക്രട്ടറി കെ ഭാനുപ്രകാശ് അധ്യക്ഷനായി. വി ചന്ദ്രൻ സംസാരിച്ചു. കെ ഹരിദാസ് സ്വാഗതം പറഞ്ഞു. കാഞ്ഞങ്ങാട്‌ മിനി സിവിൽ സ്റ്റേഷനിൽ കെഎസ്‌ടിഎ സംസ്ഥാന നിർവാഹക സമിതിയംഗം പി ദിലീപ് കുമാർ ഉദ്ഘാടനം ചെയ്തു. സതീഷ് ബാബു അധ്യക്ഷനായി. എ വേണുഗോപാലൻ സംസാരിച്ചു. പി ശ്രീകല സ്വാഗതം പറഞ്ഞു.
മഞ്ചേശ്വരത്ത് പി ഡി രതീഷ് ഉദ്ഘാടനം ചെയ്തു. എം സുരേന്ദ്രൻ അധ്യക്ഷനായി. കെഎസ്‌ടിഎ ജില്ലാ പ്രസഡിന്റ്‌ യു ശ്യാം ഭട്ട് സ്വാഗതം പറഞ്ഞു. വെളളരിക്കുണ്ടിൽ എ ജഗദീഷ്‌ ഉദ്ഘാടനം ചെയ്തു. പി എം. ശ്രീധരൻ അധ്യക്ഷനായി. കെ സുനിൽ കുമാർ സ്വാഗതം പറഞ്ഞു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top