27 July Saturday

വലിയപറമ്പ്‌ 
ഇനി മാലിന്യമുക്തം

വെബ് ഡെസ്‌ക്‌Updated: Friday May 26, 2023

വലിയപറമ്പിനെ മാലിന്യമുക്ത പഞ്ചായത്തായി പ്രഖ്യാപിക്കുന്ന ചടങ്ങ്‌ എം രാജഗോപാലൻ എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു.

 വലിയപറമ്പ്

വലിയപറമ്പിനെ  മാലിന്യമുക്ത  പഞ്ചായത്തായി എം രാജഗോപാലൻ എംഎൽഎ പ്രഖ്യാപിച്ചു. ജനുവരി 26 ന് ആരംഭിച്ച ശുചീകരണ പ്രവർത്തനത്തിലൂടെയാണ്  മാലിന്യമുക്ത പഞ്ചായത്തായത്. വാർഡുകളിൽ ഗൃഹസന്ദർശനം നടത്തി മാലിന്യ സംസ്കരണ ഉപാധികൾ ഉറപ്പുവരുത്തി.  
വീടുകളിലും ദ്രവ മാലിന്യ സംസ്കരണത്തിനായി സോക്ക് പിറ്റുകൾ നിർമിച്ചു. എല്ലാ വീടുകളിലും സെപ്റ്റിക് ടാങ്കു നിർമ്മിക്കുന്നതിന് ഒന്നാം ഘട്ടം  40 ലക്ഷം രൂപയുടെ  പദ്ധതിയും തുടങ്ങി. ഹരിതകർമസേനയ്ക്ക് അജൈവ മാലിന്യ ശേഖരണത്തിൽ. 100 ശതമാനം യൂസർ ഫീസ് എന്ന ലക്ഷ്യം കൈവരിച്ചു. പാതയോര ശുചീകരണം, കായലോരം, കടലോര, പൊതുയിടം, ജലാശയങ്ങളും ശുചീകരിച്ചു.  
പ്രഖ്യാപന സമ്മേളനത്തിൽ പഞ്ചായത്ത് പ്രസിഡന്റ്‌  വി വി സജീവൻ ആധ്യക്ഷനായി. വൈസ് പ്രസിഡന്റ്‌ പി ശ്യാമള, കെ അനിൽകുമാർ, ഖാദർ പാണ്ട്യാല, കെ മനോഹരൻ, ഇ കെ മല്ലിക,  എം അബ്ദുൾ സലാം, കെ ബാലചന്ദ്രൻ, വി കെ കരുണാകരൻ, ഡോ. ധന്യ മനോജ്,  ഷംസുദീൻ, ഇ കെ ബിന്ദു,  എം പി വിനോദ് കുമാർ  സ്വാഗതവും എ സുകേഷ് നന്ദിയും പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top