27 July Saturday

മതനിരപേക്ഷ വിദ്യാഭ്യാസം സംരക്ഷിക്കണം

വെബ് ഡെസ്‌ക്‌Updated: Monday Dec 5, 2022

കെഎസ്ടിഎ ജില്ലാ സമ്മേളനം കാസർകോട്‌ മുനിസിപ്പൽ ടൗൺഹാളിൽ ജനറൽ സെക്രട്ടറി എൻ ടി ശിവരാജൻ ഉദ്ഘാടനം ചെയ്യുന്നു

 കാസർകോട്‌

ഇന്ത്യയുടെ മതേതരത്വവും അതിന്റെ അടിത്തറയായ മതനിരപേക്ഷ വിദ്യാഭ്യാസവും സംരക്ഷിക്കാൻ വിപുലമായ ജനകീയ മുന്നേറ്റം രൂപീകരിക്കാൻ അധ്യാപകർ മുന്നിട്ടിറങ്ങണമെന്ന് കെഎസ്ടിഎ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. പിഎഫ്‌ആർഡിഎ നിയമം പിൻവലിക്കുക, പാഠ്യപദ്ധതി പരിഷ്‌കരണ പ്രവർത്തനങ്ങളിൽ സക്രിയമായി ഇടപെടുക, പണിമുടക്കവകാശം സംരക്ഷിക്കുക, വിഎച്ച്‌എസ്‌സി മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കുക തുടങ്ങിയ പ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചു. മത നിരപേക്ഷ വിദ്യാഭ്യാസം,  വൈജ്ഞാനിക സമൂഹം, വികസിത കേരളം എന്ന മുദ്രാവാക്യമുയർത്തി ഫെബ്രുവരി 8, 9, 10, 11 തിയതികളിൽ കാഞ്ഞങ്ങാട് നടക്കുന്ന സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായാണ് ജില്ലാ സമ്മേളനം. 
കാസർകോട്‌ മുനിസിപ്പൽ ടൗൺഹാളിൽ ജനറൽ സെക്രട്ടറി എൻ ടി ശിവരാജൻ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ സി എച്ച് കുഞ്ഞമ്പു എംഎൽഎ സ്വാഗതം പറഞ്ഞു. ജില്ലാ പ്രസിഡന്റ്‌  എ ആർ വിജയകുമാർ അധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡന്റ്‌ എ കെ ബീന, നിർവാഹക സമിതിയംഗം സി എം മീനാകുമാരി, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ കെ ഹരിദാസ്, എൻ കെ ലസിത എന്നിവർ  സംസാരിച്ചു.  ജില്ലാ സെക്രട്ടറി പി ദിലീപ്കുമാർ പ്രവർത്തന റിപ്പോർട്ടും ട്രഷറർ ടി പ്രകാശൻ കണക്കും അവതരിപ്പിച്ചു. എം ആർ വിജയകുമാർ, പി രവീന്ദ്രൻ, ബി വിഷ്‌ണുപാല, വി കെ ബാലാമണി, പി ശ്രീകല എന്നിവരടങ്ങുന്ന പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു. എം ഇ ചന്ദ്രാംഗദൻ (പ്രമേയം), പി ശ്രീകല (മിനുട്സ്), ടി പ്രകാശൻ (രജിസ്ടേഷൻ), എ മാലതി (ഭക്ഷണം) കൺവീനറായി മറ്റ്‌ കമ്മിറ്റികൾ പ്രവർത്തിച്ചു. സംഘടനാ ചർച്ചക്ക്‌ സംസ്ഥാന സെക്രട്ടറി കെ രാഘവൻ, റിപ്പോർട്ടിൻമേൽ പി  ദിലീപ്കുമാർ എന്നിവർ മറുപടി പറഞ്ഞു. സംഘാടക സമിതി ജനറൽ കൺവീനർ കെ ജി പ്രതീശ് നന്ദി പറഞ്ഞു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top