27 July Saturday
ഹരിതടൂറിസം

മുഴക്കുന്നിൽ വനംവകുപ്പ് 
ഉന്നതതല സംഘമെത്തി

വെബ് ഡെസ്‌ക്‌Updated: Wednesday Feb 8, 2023

വനം ഉദ്യോഗസ്ഥ സംഘം മുഴക്കുന്ന്‌ പാലപ്പുുഴ പച്ചത്തുരുത്ത് പ്രദേശം സന്ദർശിച്ചപ്പോൾ

 
മുഴക്കുന്ന്
മുഴക്കുന്നിൽ ഹരിതകേരള മിഷന്റെ സഹായത്തോടെ നടപ്പാക്കുന്ന "ഹരിത ടൂറിസം" സാധ്യതകൾ പഠിക്കാൻ വനം  ഉന്നത ഉദ്യോഗസ്ഥർ പുഴ പുറമ്പോക്ക്‌ ഭൂമി സന്ദർശിച്ചു. പഞ്ചായത്ത് കൈവശമുള്ള 136 ഏക്കർ ഭൂമിയിലെ അയ്യപ്പൻകാവ് ഭാഗത്തെ പച്ചത്തുരുത്ത്, പാലപ്പുഴയിലെ പഴശ്ശിരാജ കളരി അതിനോട് ചേർന്ന പുറംമ്പോക്ക് ഭൂമി, ചാക്കാട് ഭാഗത്തെ ഭൂമി എന്നിവിടങ്ങളിലാണ്‌ സന്ദർശിച്ചത്‌. 
ഉത്തരമേഖല സിസിഎഫ് കെ എസ്‌ ദീപ, എസിഎഫ് വി രാജൻ, കണ്ണൂർ ഡിഎഫ്ഒ പി കാർത്തിക്, കൊട്ടിയൂർ റെയ്‌ഞ്ചർ സുധീർ നാരോത്ത്‌ തുടങ്ങിയവരാണ് സംഘത്തിലുണ്ടായത്.  14ന് ജില്ലാതലത്തിൽ വിവിധ വകുപ്പുകളുടെ സംയുക്ത യോഗം വിളിക്കാൻ സംഘം തീരുമാനിച്ചു.
പഞ്ചായത്തിൽ ചേർന്ന യോഗത്തിൽ പഞ്ചായത്ത്‌ പ്രസിഡന്റ് ടി ബിന്ദു അധ്യക്ഷയായി. നവകേരളം കർമപദ്ധതി ജില്ലാ–-കോഡിനേറ്റർ ഇ കെ സോമശേഖരൻ പദ്ധതി വിശദീകരിച്ചു. 
വൈസ് പ്രസിഡന്റ് സി കെ ചന്ദ്രൻ, സ്ഥിരം സമിതി അധ്യക്ഷരായ വി വി വിനോദ്, എ വനജ, പഞ്ചായത്ത് സെക്രട്ടറി വി രാമചന്ദ്രൻ, മുൻ പഞ്ചായത്ത് പ്രസിഡന്റ് ബാബു ജോസഫ് തുടങ്ങിയവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top