27 July Saturday
പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍

ഇടുക്കിയില്‍ 6 പേരുടെ സ്വത്തുക്കള്‍ ജപ്തി ചെയ്തു

വെബ് ഡെസ്‌ക്‌Updated: Saturday Jan 21, 2023
കട്ടപ്പന
പോപ്പുലർ ഫ്രണ്ട് മിന്നൽ ഹർത്താലിലുണ്ടായ നാശനഷ്ടങ്ങൾക്ക് നഷ്ടപരിഹാരം ഈടാക്കുന്നതിന്റെ ഭാഗമായി ഇടുക്കിയിലെ ആറ് പേരുടെ സ്വത്തുക്കൾ കണ്ടുകെട്ടി. തൊടുപുഴ കരിമണ്ണൂർ നൈനുകുന്നേൽ താഹ, കാരിക്കോട് മുണ്ടയ്ക്കൽ ശിഹാബ്, ഇടുക്കി വാത്തിക്കുടി തുണ്ടിയിൽ പി എ നൗഷാദ് , പാറത്തോട് കരുവേലിൽ നൗഷാദ്, ദേവികുളം മന്നാംകണ്ടം പീടികയിൽ നവാസ്, പാമ്പാടുംപാറ മഠത്തിൽ ഷെഫീക്ക് എന്നിവരുടെ സ്വത്തുക്കളാണ് ജപ്തി ചെയ്ത് ഇടുക്കി എൽഎ ഡെപ്യൂട്ടി കലക്ടർ നോട്ടീസ് നൽകിയത്. നഷ്ടപരിഹാരത്തുകയായ 5,40,00,219 രൂപയും 12 ശതമാനം പലിശയും നടപടിച്ചെലവും ഉൾപ്പെടെ ഏഴുദിവസത്തിനുള്ളിൽ അടച്ചില്ലെങ്കിൽ സ്വത്തുക്കൾ വിൽക്കുമെന്നും നോട്ടീസിൽ പറയുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top