27 July Saturday

വ്യാജ ഒപി ടിക്കറ്റ്: പൊലീസ് അന്വേഷണം ഊര്‍ജിതം

വെബ് ഡെസ്‌ക്‌Updated: Thursday Feb 9, 2023
തൊടുപുഴ
തൊടുപുഴയിലെ ജില്ലാ ആശുപത്രിയിൽ ഒപി ടിക്കറ്റുകൾ ദുരുപയോഗം ചെയ്യുന്ന സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതം. ആശുപത്രിയിൽനിന്ന് ലഭിച്ച സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണ്. 
വ്യാജ പേരിൽ ഒപി ടിക്കറ്റെടുത്ത ശേഷം മെഡിക്കൽ സ്‌റ്റോറിൽ മരുന്ന് വാങ്ങുകയാണ് പതിവ്. നിറയെ രോഗികൾ ക്യൂവിൽ നിൽക്കുമ്പോഴാണ് തട്ടിപ്പ്. വ്യാജപേരിൽ കൗണ്ടറിൽനിന്നും ടിക്കറ്റെടുക്കും. തുടർന്ന് ഡോക്‍ടർമാരെ കാണാൻ രോഗികൾ ഇരിക്കുന്ന ഭാഗത്തേക്ക് മാറിയശേഷം മുങ്ങും. 
പിന്നീട് ഇതേ ഒപി ടിക്കറ്റിൽ ഇവർ തന്നെ ചില മരുന്നുകൾ എഴുതിച്ചേർക്കും. ഇതുമായി മെഡിക്കൽ സ്റ്റോറുകളിലെത്തി മരുന്നുവാങ്ങും.കഴിഞ്ഞദിവസം ജില്ലാ ആശുപത്രിക്ക് സമീപത്തുള്ള പൊലീസ് നീതി മെഡിക്കൽ സ്‌റ്റോറിൽ മരുന്ന് വാങ്ങാനെത്തിയ പെൺകുട്ടിക്ക് ഫിക്‍സിനുള്ള മരുന്ന് 15ഡോസും ഛർദി നിൽക്കാനുള്ളത് 10 ഡോസുമായിരുന്നു വേണ്ടത്. 
കടക്കാർക്ക് സംശയംതോന്നി നമ്പർ വാങ്ങിയപ്പോഴേക്കും രക്ഷപെട്ടു. ഡോക്‍റെ കുറിപ്പ് കാണിച്ചപ്പോഴാണ് വ്യാജമാണെന്ന് ബോധ്യമായത്. ഫോൺ നമ്പർ പൊലീസിന് കിട്ടിയിട്ടുണ്ട്. പരിശോധിച്ചപ്പോൾ നമ്പർ ഹരിയാനയിലുള്ളതാണെന്ന് കണ്ടെത്തി. 
മറ്റ് രോഗികൾക്ക് ഡോക്ടർമാർ കുറിക്കുന്ന ഒപി ടിക്കറ്റിന്റെ ഫോട്ടോസ്റ്റാറ്റ് എത്തിച്ച് മരുന്ന് വാങ്ങാനും ശ്രമങ്ങളുണ്ട്. ലഹരിക്കായോ ലഹരിയോടൊപ്പം ഉപയോഗിക്കുന്നതിനായോ ആണ് മരുന്ന് വാങ്ങുന്നതെന്ന് സംശയിക്കുന്നു 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top