27 July Saturday

അൽ അമീനിൽ ഐസ്‌ സ്പേസ് തുറന്നു

വെബ് ഡെസ്‌ക്‌Updated: Thursday Mar 30, 2023


ആലുവ
വിദ്യാർഥികളുടെയും അധ്യാപകരുടെയും സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനായി  എടത്തല അൽ അമീൻ കോളേജിൽ ‘ഐസ്‌ സ്പേസ്' ഇൻകുബേഷൻ സെന്റർ തുടങ്ങി. കേരള ഡിജിറ്റൽ സർവകലാശാല വൈസ് ചാൻസലർ ഡോ. സജി ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. അൽ അമീൻ എഡ്യുക്കേഷൻ ട്രസ്റ്റ് ചെയർമാൻ അൻവർ ഹാഷിം അധ്യക്ഷനായി. കേരള സ്റ്റാർട്ടപ് മിഷൻ ഓപ്പറേഷൻസ് ഡയറക്ടർ ബി കാർത്തിക് പരശുറാം മുഖ്യപ്രഭാഷണം നടത്തി.

ക്യാമ്പസുകളിൽ സംരംഭകത്വം സ്ഥാപിക്കുന്നതിലൂടെ വരുന്ന വെല്ലുവിളികളും അവസരങ്ങളും എന്ന വിഷയത്തിലെ ചർച്ച ഡോ. അജയ് ബേസിൽ വർഗീസ് നയിച്ചു. കോളേജ് മാനേജർ ഡോ. ജുനൈദ് റഹ്മാൻ, പ്രിൻസിപ്പൽ ഡോ. സിനി കുര്യൻ, ടി പി എം ഇബ്രാഹിം ഖാൻ, ഐഐസി കോ–-ഓർഡിനേറ്റർ ഡോ. എൻ കല, ഡോ. നിഷ ജോസഫ്, ആഷ്ന സക്കീർ എന്നിവർ സംസാരിച്ചു. ഐഐടി പാലക്കാട്, എംഇഎസ് മാറമ്പിള്ളി എന്നീ കോളേജുകളുമായുള്ള ഇൻകുബേഷൻ സെന്ററിന്റെ ധാരണപത്രം കൈമാറി. അൽ അമീൻ ഇന്നൊവേഷൻ കൗൺസിലിനുകീഴിലാണ് ഐസ്‌ സ്പേസിന്റെ പ്രവർത്തനം. സംസ്ഥാന സര്‍ക്കാർ കേരള സ്റ്റാര്‍ട്ടപ് മിഷന്റെ പിന്തുണയുമുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top