27 July Saturday

പിറവത്ത് 1000 ബയോബിന്നുകൾ നൽകി

വെബ് ഡെസ്‌ക്‌Updated: Tuesday Mar 28, 2023


പിറവം
നഗരസഭ വാർഷിക പദ്ധതിയിൽ ജൈവമാലിന്യ സംസ്കരണത്തിനായി ബയോബിന്നുകൾ നൽകി. 20 ലക്ഷം രൂപയാണ് പദ്ധതി ചെലവ്. 90 ശതമാനം സബ്സിഡിയോടെ 1000 ഗുണഭോക്താക്കൾക്കാണ് ബിന്നുകൾ നൽകിയത്. വിതരണോദ്ഘാടനം നഗരസഭാ അധ്യക്ഷ ഏലിയാമ്മ ഫിലിപ്പ് നിർവഹിച്ചു. ഉപാധ്യക്ഷൻ കെ പി സലിം അധ്യക്ഷനായി. സ്ഥിരംസമിതി അധ്യക്ഷരായ ബിമൽ ചന്ദ്രൻ, ജിൽസ് പെരിയപ്പുറം, ഷൈനി ഏലിയാസ്, വത്സല വർഗീസ്, കൗൺസിലർമാരായ അജേഷ് മനോഹർ, പി ഗിരീഷ് കുമാർ, സജിനി പ്രതീഷ്, ജോജിമോൻ ചാരുപ്ലാവിൽ, തോമസ് മല്ലിപ്പുറം എന്നിവർ സംസാരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top