27 July Saturday

മഞ്ഞനിക്കര തീർഥയാത്ര തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Wednesday Feb 8, 2023


തൃപ്പൂണിത്തുറ  
ഏലിയാസ് തൃതീയൻ പാത്രിയാർക്കീസ് ബാവായുടെ മഞ്ഞനിക്കര  കബറിലേക്കുള്ള വടക്കൻമേഖല മഞ്ഞനിക്കര തീർഥയാത്ര തൃപ്പൂണിത്തുറ നടമേൽ മർത്ത് മറിയം യാക്കോബായ പള്ളിയിൽനിന്ന്‌ ആരംഭിച്ചു. മാത്യൂസ് മോർ അന്തിമോസ് മെത്രാപോലീത്ത പതാക ആശീർവദിച്ച്‌ കൈമാറി.
നടമേൽ പള്ളി വികാരിമാരായ ഷാജി മാമ്മൂട്ടിൽ, സ്ലീബ കളരിക്കൽ, ജോണി തുരുത്തിയിൽ, ഷിബിൻ പെരുമ്പാട്ട്, ഗീവർഗീസ് കിഴക്കേടത്ത്, കൺവീനർ ഇ സി രാജു, തീർഥയാത്രാ സംഘം പ്രസിഡന്റ് സണ്ണി ചൂരക്കുളങ്ങര, ട്രഷറർ സി എം വർഗീസ്, ജോയി ചൂരക്കുളങ്ങര, പള്ളി കൈക്കാരന്മാരായ ജിജി  വെണ്ടറപ്പിള്ളിൽ, ബെന്നി പുന്നക്കൽ, റോബിൻ ഇച്ചിക്കൽ എന്നിവർ പങ്കെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top