27 July Saturday

ശ്രദ്ധേയമായി ഇരട്ടകളുടെ 
സംഗമം

വെബ് ഡെസ്‌ക്‌Updated: Tuesday Feb 7, 2023


നെടുമ്പാശ്ശേരി
അകപ്പറമ്പ് സെന്റ്‌ ഗർവാസിസ് ആൻഡ്‌ പ്രോത്താസിസ് പള്ളി പെരുന്നാളിനോടനുബന്ധിച്ച്‌ നടന്ന ഇരട്ടകളുടെ സംഗമം ശ്രദ്ധേയമായി. ഇരട്ടസഹോദരങ്ങളായ പുണ്യവാളൻമാരുടെ തിരുനാളിനോടനുബന്ധിച്ചാണ് ഇരട്ടകളുടെ സംഗമവും ഗർവാസിസ്, പ്രോത്താസിസ് നാമധാരികളുടെ സംഗമവും നടന്നത്.

സംഗമത്തിൽ ഫാ. റോബിൻ അറയ്ക്കപറമ്പിൽ മുഖ്യകാർമികനായി. വിവിധ മതസ്ഥരായ, മുപ്പതിലധികം ഇരട്ടസഹോദരങ്ങളും ഗർവാസിസ്, പ്രോത്താസിസ് നാമധാരികളും സംഗമത്തിൽ പങ്കെടുത്തു. എല്ലാവർക്കും വികാരി ഡോ. ജോർജ് നെല്ലിശേരി മെമന്റോ നൽകി. ഇടവകയിലെ സന്യസ്ത സംഗമം വ്യാഴാഴ്ച നടക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top