27 January Friday

ലഹരിക്കെതിരെ പോർമുഖം തുറക്കണം: സ്‌പീക്കർ

വെബ് ഡെസ്‌ക്‌Updated: Tuesday Nov 29, 2022

ആലപ്പുഴ റവന്യു ജില്ലാ സ‍്കൂൾ കലോത്സവം നിയമസഭ സ‍്പീക്കർ എ എൻ ഷംസീർ ഉദ്ഘാടനംചെയ്യുന്നു

ആലപ്പുഴ
ലഹരിക്കെതിരെ കലാമത്സരങ്ങളിലൂടെ വിദ്യാർഥികൾ പോർമുഖം തുറക്കണമെന്ന്  സ്‌പീക്കർ എ എൻ ഷംസീർ പറഞ്ഞു. ആലപ്പുഴ ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ റവന്യൂ ജില്ല സ്‌കൂൾ കലോത്സവം ഉദ്ഘാടനംചെയ്യുകയായിരുന്നു സ്‌പീക്കർ. മത്സരം കുട്ടികൾ തമ്മിലായിരിക്കണം. അധ്യാപകരും രക്ഷിതാക്കളും തമ്മിലാകരുത്. ആരോഗ്യകരമായിരിക്കണം മത്സരങ്ങൾ.
 സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങൾ ആറുവർഷത്തിനിടെ സമാനതകളില്ലാത്ത നേട്ടം കൈവരിച്ചു. അടിസ്ഥാന സൗകര്യവികസനത്തിനൊപ്പം അക്കാദമിക് നിലവാരവും ഉയർത്താനായെന്നും അദ്ദേഹം പറഞ്ഞു. സ്വാഗതസംഘം ചെയർമാൻ എച്ച് സലാം എംഎൽഎ അധ്യക്ഷനായി. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top