27 July Saturday

ആശാൻ സ്‌മാരകത്തിൽ 
കാവ്യാർച്ചനയും സെമിനാറും

വെബ് ഡെസ്‌ക്‌Updated: Monday Mar 20, 2023

മഹാകവി കുമാരനാശാന്റെ 150–-ാം ജന്മവാർഷികത്തിന്റെ ഭാഗമായി പല്ലന ആശാൻ സ്‌മാരകത്തിൽ സംഘടിപ്പിച്ച സെമിനാർ സാഹിത്യ നിരൂപകൻ എം കെ ഹരികുമാർ ഉദ്ഘാടനംചെയ്യുന്നു

ഹരിപ്പാട് 
മനുഷ്യത്വമില്ലാത്ത ജാതീയതയെ തൂത്തെറിയാനാണ് മഹാകവി കുമാരനാശാൻ ചണ്ഡാലഭിക്ഷുകി, ദുരവസ്ഥ എന്നീ കൃതികളിലൂടെ ശ്രമിച്ചതെന്ന് നിരൂപകൻ എം കെ ഹരികുമാർ പറഞ്ഞു. കുമാരനാശാന്റെ 150–-ാം ജന്മവാർഷികത്തിൽ പല്ലന സ്മാരകത്തിൽ സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനംചെയ്യുകയായിരുന്നു ഹരികുമാർ. അഡ്വ. ചെറുന്നിയൂർ ജയപ്രകാശ് അധ്യക്ഷനായി. സ്മാരകസമിതി ചെയർമാൻ രാമപുരം ചന്ദ്രബാബു മുഖ്യാതിഥിയായി. ഡോ. ബി ഭുവനേന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി.
സി എൻ എൻ നമ്പി, ശാന്തൻ, ഇടശേരി രവി, ഡോ. എം ആർ രവീന്ദ്രൻ, രാമചന്ദ്രൻ കരവാരം, കരുവാറ്റ കെ എം പങ്കജാക്ഷൻ, റെജി കായിക്കര, ജയിൻ വക്കം എന്നിവർ ചർച്ചയിലും കാവ്യാർച്ചനയിലും പങ്കെടുത്തു. കായിക്കര ആശാൻ മെമ്മോറിയൽ അസോസിയേഷനും പല്ലന കുമാരനാശാൻ സ്മാരകസമിതിയുംചേർന്നാണ് കാവ്യാർച്ചനയും സെമിനാറും സംഘടിപ്പിച്ചത്. സ്മാരകസമിതി സെക്രട്ടറി ടി തിലകരാജൻ സ്വാഗതവും ശ്യാമപ്രസാദ് നന്ദിയും പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top