27 July Saturday
കുട്ടനാട് കുടിവെള്ള പദ്ധതി

പ്ലാന്റിന് ശേഷി കൂട്ടും

ടി ഹരിUpdated: Sunday Mar 19, 2023

വാട്ടർ അതോറിറ്റി എംഡി വെങ്കിടേശപതി സമഗ്ര കുട്ടനാട് കുടിവെള്ള പദ്ധതി പ്രദേശങ്ങൾ സന്ദർശിച്ചപ്പോൾ

ആലപ്പുഴ 
സമഗ്ര കുട്ടനാട് കുടിവെള്ള പദ്ധതിയുടെ പ്രവർത്തനപുരോഗതി വിലയിരുത്തുന്നതിന്‌ വാട്ടർ അതോറിറ്റി എം ഡി വെങ്കിടേശപതി പദ്ധതി പ്രദേശങ്ങൾ സന്ദർശിച്ചു. തോമസ് കെ തോമസ് എംഎൽഎയുടെ ആവശ്യപ്രകാരമാണ് എംഡി എത്തിയത്. എംഎൽഎയുടെ അധ്യക്ഷതയിൽ അവലോകനയോഗവും ചേർന്നു.  തലവടി നീരേറ്റുപുറത്തെ പ്ലാന്റിന്റെ ശേഷി വർധിപ്പിക്കുന്ന പ്രവൃത്തികളുടെ ടെൻഡർ പൂർത്തിയായി. 13 പഞ്ചായത്തിലും ഓവർഹെഡ് ടാങ്ക് നിർമിച്ച് നീരേറ്റുപുറത്ത് ശുദ്ധീകരിക്കുന്ന ജലം ഓവർഹെഡ് ടാങ്കുകളിൽ എത്തിച്ച് 181 വാർഡുകളിലായി കുടിവെള്ളം വിതരണംചെയ്യുന്നതാണ് പദ്ധതി. ആറ് ഘട്ടമായാണ് പദ്ധതി പൂർത്തീകരിക്കുന്നത്. ആദ്യഘട്ടമാണ് പ്ലാന്റിന്റെ ശേഷി ഉയർത്തൽ.  
   നീരേറ്റുപുറത്തെ പ്ലാന്റിൽ 13 എംഎൽഡി വെള്ളമാണ് ഉൽപ്പാദിപ്പിക്കുന്നത്‌. ഇത് 30 എംഎൽഡി ആക്കി ഉയർത്തും.  ഗുണഭോക്താക്കളുടെ എണ്ണം കൂടിയതും വിതരണ വിസ്‌തൃതി വർധിച്ചതുംമൂലമാണ് ശേഷി വർധിപ്പിക്കുന്നത്‌. ഓവർഹെഡ് ടാങ്കുകളുടെ നിർമാണം, മെയിൻ ലൈൻ സ്ഥാപിക്കൽ, വിതരണ ശൃംഖലകളുടെ സ്ഥാപനം തുടങ്ങിയവ പൂർത്തിയാകേണ്ടതുണ്ട്. 
  ഓവർഹെഡ് ടാങ്കുകളുടെ സാങ്കേതികാനുമതി ലഭ്യമായിട്ടുണ്ട്‌. പുനർനിർമാണം നടക്കുന്ന എസി റോഡിലൂടെ ലൈൻ സ്ഥാപിക്കുന്ന പ്രവൃത്തിയും എംഡിയുടെ നേതൃത്വത്തിൽ വാട്ടർ അതോറിറ്റി സംഘം വിലയിരുത്തി. ഇവിടുത്തെ സാങ്കേതിക തടസങ്ങൾ പരിഹരിച്ചു.  
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top