27 July Saturday

ഇരട്ടി വേ​ഗത്തില്‍ ഇവാനിയോസ്

വെബ് ഡെസ്‌ക്‌Updated: Friday Dec 9, 2022

ആർ ശ്രീലക്ഷ്മി, 
100 മീറ്റർ ഹർഡിൽസ്, എസ്ഡി കോളേജ് ആലപ്പുഴ

 

തിരുവനന്തപുരം 
കേരള സർവകലാശാല അത്-ലറ്റിക് മീറ്റിൽ ഇരട്ടി വേ​ഗത്തിൽ മാർ ഇവാനിയോസ്. 87 പോയിന്റുകളാണ് 33 മത്സരങ്ങൾക്ക് ശേഷം കോളേജ് നേടിയത്. ആലപ്പുഴ എസ്ഡി കോളേജും പുനലൂർ എസ് എൻ കോളേജും 41 പോയിന്റുമായി രണ്ടാം സ്ഥാനത്തെത്തി. ഒരു പോയിന്റിന്റെ കുറവിൽ കാര്യവട്ടം എൽഎൻസിപിഇ മൂന്നാമതുമെത്തി. ആദ്യദിന മത്സരത്തിൽ 15 പോയിന്റുമായി രണ്ടാമതെത്തിയിരുന്ന അമ്പലപ്പുഴ ​ഗവ. കോളേജ് അഞ്ചാം സ്ഥാനത്തായി. രണ്ടാം ദിനത്തിൽ ഒരു പോയിന്റുപോലും കോളേജിന് നേടാനായില്ല. 
പുരുഷ വിഭാ​ഗം 4 x 100 റിലേയിൽ മാർ ഇവാനിയോസ്, ആലപ്പുഴ എസ് ഡി കോളേജ് , കൊല്ലം ടികെഎം എന്നീ കോളേജുകൾ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനം നേടി. വനിതാ വിഭാ​ഗത്തിൽ കാര്യവട്ടം എൽഎൻസിപിഇ, കൊല്ലം എസ് എൻ,  ആലപ്പുഴ എസ്ഡി കോളേജുകൾ ഒന്നാമതും രണ്ടാമതും മൂന്നാമതുമായി. മിക്സഡ് വിഭാ​ഗത്തിൽ മാർ ഇവാനിയോസ്, കൊല്ലം എസ്എൻ, ആലപ്പുഴ എസ്ഡി കോളേജുകൾ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടി.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top