27 July Saturday

ലൈംഗിക പീഡനം: 2 കേസുകളിലായി 
അച്ഛനും മുത്തച്ഛനും അറസ്‌റ്റിൽ

വെബ് ഡെസ്‌ക്‌Updated: Saturday Dec 3, 2022
മാരാരിക്കുളം 
കാട്ടൂരിൽ 14 വയസുള്ള മകളെ ലൈംഗികമായി ഉപദ്രവിച്ച അച്ഛനെയും കലവൂരിൽ അഞ്ചു വയസുകാരനെ ലൈംഗിക അതിക്രമത്തിന്‌ വിധേയനാക്കിയ മുത്തച്ഛനെയും പൊലീസ് അറസ്‌റ്റ്‌ ചെയ്‌തു.
കാട്ടൂരിൽ ഒൻപതാം ക്ലാസ് വിദ്യാർഥിനിയാണ് അതിക്രമത്തിന് ഇരയായത്. സ്‌കൂളിൽ തലകറങ്ങി വീഴുകയും ശാരീരിക ബുദ്ധിമുട്ടുകളും പതിവായതോടെ കുട്ടിയെ ആലപ്പുഴയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്‌ക്ക്‌ വിധേയയാക്കിയപ്പോഴാണ് ലൈംഗികമായി ഉപദ്രവിക്കപ്പെട്ടതായി കണ്ടെത്തിയത്. ഇവിടെ നടത്തിയ മെഡിക്കൽ പരിശോധനയുടെ അടിസ്ഥാനത്തിൽ പൊലീസിന് റിപ്പോർട്ട് നൽകുകയായിരുന്നു. തുടർന്ന് പൊലീസ് കുട്ടിയുടെ മൊഴിയെടുത്തു. 2018 മുതൽ ഉപദ്രവിച്ചിരുന്നതായി കുട്ടി മൊഴി നൽകി.
കലവൂരിൽ നഴ്സറിയിൽ പഠിക്കുന്ന കുട്ടിയെയാണ് ഉപദ്രവിച്ചത്. വീട്ടിൽ പതിവായി എത്താറുള്ള ഡ്രൈവറായ മുത്തച്ഛനാണ് കുട്ടിയെ ഉപദ്രവിച്ചത്. കുട്ടി ശാരീരിക ബുദ്ധിമുട്ടുകൾ പറഞ്ഞതിനെ തുടർന്ന് സ്‌കൂളിലെ കൗൺസലർ വിവരങ്ങൾ ആരാഞ്ഞപ്പോഴാണ് ഉപദ്രവിക്കുന്ന കാര്യം അറിഞ്ഞത്. മണ്ണഞ്ചേരി പൊലീസ് രണ്ട് പ്രതികളെയും അറസ്‌റ്റ്‌ ചെയ്‌ത്‌ കോടതിയിൽ ഹാജരാക്കി. പ്രതികളെ റിമാൻഡ്ചെയ്‌തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top