27 July Saturday

ചരിത്രഹത്യക്കെതിരെ 
നാടുണർത്തി...

വെബ് ഡെസ്‌ക്‌Updated: Friday May 26, 2023

ജനകീയ വിദ്യാഭ്യാസ സംരക്ഷണ സമിതി മങ്കട മേഖല കാൽനട ജാഥാ പര്യടനം

 

മലപ്പുറം
പാഠപുസ്തകങ്ങളെ വർഗീയവൽക്കരിക്കാനുള്ള കേന്ദ്രനീക്കത്തിനെതിരെ പ്രതിരോധമുയർത്തി നാട്‌. വിദ്യാഭ്യാസരംഗം കാവിവൽക്കരിക്കാൻ അനുവദിക്കില്ലെന്ന്‌ പ്രഖ്യാപിച്ച്‌ ജനകീയ വിദ്യാഭ്യാസ സംരക്ഷണ സമിതി കാൽനട ജാഥകളും വിദ്യാഭ്യാസ സദസ്സുകളും തുടരുന്നു. വിവിധ ഉപജില്ലകളിലാണ്‌ പരിപാടി. 
പെരിന്തൽമണ്ണയിൽ മേഖലാ ജാഥ ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി കെ ശ്യാംപ്രസാദ് ഉദ്ഘാടനംചെയ്തു. എരവിമംഗലത്ത്  കെഎസ്ടിഎ സംസ്ഥാന സെക്രട്ടറി കെ ബദറുന്നീസ ഉദ്ഘാടനംചെയ്തു. മക്കരപ്പറമ്പിൽ ഉന്നത വിദ്യാഭ്യാസ കൗൺസിൽ അംഗം ഡോ. കെ കെ ദാമോദരനും അരീക്കോട് ഡിവൈഎഫ്ഐ ജില്ലാ വൈസ് പ്രസിഡന്റ് കെ ജിനേഷും ഉദ്ഘാടനംചെയ്തു. കെ പി സുകേഷ് രാജ് (പൊന്നാനി),  വി വി രാമകൃഷ്ണൻ (എടപ്പാൾ), കെ പി ശങ്കരൻ (കുറ്റിപ്പുറം), അനിൽ ഒട്ടുംമ്പ്രം (താനൂർ), ടി കബീർ (വേങ്ങര), വി രാജഗോപാലൻ (കൊണ്ടോട്ടി), രഹ്ന സബീന (കിഴിശേരി), രതീഷ് കീഴാറ്റൂർ (മഞ്ചേരി), ടി കെ എ ഷാഫി (നിലമ്പൂർ), കെ ബദറുന്നീസ (വണ്ടൂർ), ടോം കെ തോമസ് (മേലാറ്റൂർ), സി ഉസ്മാൻ (മലപ്പുറം) എന്നിവർ ജാഥ ഉദ്ഘാടനംചെയ്തു. വെള്ളി രാവിലെ ഒമ്പതുമുതൽ  ജാഥകൾ പര്യടനം തുടരും. 27ന് സമാപിക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top