27 July Saturday

കുന്ത ഡാം നവീകരണത്തിന്‌ 
20 കോടിയുടെ പദ്ധതി

സ്വന്തം ലേഖകൻUpdated: Monday Jan 23, 2023

കുന്ത ഡാം

 
ഗൂഡല്ലൂർ 
തമിഴ്‌നാട്‌ നീലഗിരി ജില്ലയിലെ കുന്ത ഡാം നവീകരണത്തിന്‌ 20 കോടി രൂപയുടെ പദ്ധതി. 1961ൽ പ്രവർത്തനം തുടങ്ങിയ ഡാം ആദ്യമായാണ്‌ ചെളിയും മണ്ണും നീക്കി നവീകരിക്കുന്നത്‌. ലോകബാങ്ക്‌ സഹായത്തോടെയാണ്‌ തമിഴനാട്‌ വൈദ്യുതി വകുപ്പ്‌ പദ്ധതി നടപ്പാക്കുന്നത്‌. ടെൻഡർ നടപടി പൂർണമായാൽ ആറുമാസത്തിനകം നവീകരണം പൂർത്തിയാക്കാനാകുമെന്നാണ്‌ പ്രതീക്ഷ.
ഡാം ഉണ്ടാക്കിയതിനുശേഷം കാര്യമായ നവീകരണം നടത്തിയിട്ടില്ല. 89 അടി ആഴമുള്ള ഡാം 40 അടിയോളം ചെളിയും കല്ലും മരങ്ങളും അടിഞ്ഞു. ആഴം കുറവായതിനാൽ വൈദ്യുതി ഉൽപ്പാദനവും കാര്യക്ഷമമല്ല.  പറളി, ഗദ്ദൈ, ബില്ലൂര് തുടങ്ങിയ വൈദ്യുതി നിലയങ്ങളിൽനിന്ന് 515 മെഗാവാട്ട് വൈദ്യുതി ഉൽപ്പാദിക്കുന്നു. കുന്ത ഡാമിലേക്ക് വരുന്ന വെള്ളം കാടുകളിലൂടെ വരുന്നതിനാലാണ്‌ ചെളിയും മണ്ണും കല്ലും ഡാമിലെത്തിയത്‌. പൈപ്പിലൂടെ വെള്ളം കൊണ്ടുപോകുന്നതിനും മാലിന്യം തടസ്സമാണ്‌. 
രണ്ടുവർഷം മുമ്പ് വൃത്തിയാക്കാൻ പദ്ധതി തയ്യാറാക്കിയിരുന്നു. ലോകബാങ്ക് 45 കോടി രൂപ അനുവദിക്കുകയും ചെയ്തു. എന്നാൽ ഇവിടെനിന്ന് നീക്കുന്ന  മാലിന്യം അഞ്ചുകിലോമീറ്റർ ദൂരെയുള്ള ഡാമിന്റെ സ്ഥലത്ത് തള്ളുന്നതിനെ പരിസ്ഥിതി സംഘടനകൾ എതിർത്തു. ഇതോടെ പദ്ധതി മുടങ്ങി. ഇത്തവണ മാലിന്യം ഒഴിവാക്കാൻ കൃത്യമായ പദ്ധതി തയ്യാറാക്കും. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top