27 July Saturday

സാംസ്‌കാരിക നിലയങ്ങള്‍ക്ക് 
ജില്ലാ പഞ്ചായത്ത് ഫര്‍ണിച്ചർ നൽകി

വെബ് ഡെസ്‌ക്‌Updated: Sunday Jun 4, 2023

 കണ്ണൂർ

ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ജില്ലയിലെ പട്ടികജാതി സങ്കേതങ്ങളിലെ 48 സാംസ്‌കാരിക നിലയങ്ങൾക്ക് ഫർണിച്ചറുകൾ വിതരണം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ പി പി ദിവ്യ വിതരണോദ്ഘാടനം നിർവഹിച്ചു.
 2022–- 23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 60 ലക്ഷം രൂപ ചെലവിലാണ് കസേര, അലമാര തുടങ്ങിയവ നൽകിയത്. അടുത്ത വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി സാംസ്‌കാരിക നിലയങ്ങളിൽ ലൈബ്രറികൾ സജ്ജീകരിക്കും.
ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ വൈസ് പ്രസിഡന്റ്‌  ബിനോയ് കുര്യൻ അധ്യക്ഷനായി. 
വി കെ സുരേഷ് ബാബു,  ഉഷ രയരോത്ത്, ജില്ലാ പട്ടികജാതി വികസന ഓഫീസർ കെ വി രവിരാജ്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി എ വി അബ്ദുൾ ലത്തീഫ്, ജൂനിയർ സൂപ്രണ്ട് എം വി കുശല എന്നിവർ സംസാരിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top