27 July Saturday

എ സമ്പത്ത് ശമ്പളമായി കൈപ്പറ്റിയത് 14.18 ലക്ഷം രൂപ; മാതൃഭൂമിയുടെ വ്യാജവാർത്ത പൊളിഞ്ഞു

വെബ് ഡെസ്‌ക്‌Updated: Saturday Jan 21, 2023

കൊച്ചി> എ സമ്പത്തിന് കോടികൾ ശമ്പളമായി ലഭിച്ചെന്ന മാതൃഭൂമിയുടെ വ്യാജ വാർത്ത പൊളിഞ്ഞു. ഡൽഹിയിൽ സർക്കാർ പ്രതിനിധിയായ 20 മാസത്തെ കാലയളവില്‍ എ സമ്പത്തിന് ശമ്പളമായി 4.62 കോടി രൂപ നൽകിയെന്നായിരുന്നു വെള്ളിയാഴ്‌ച മാതൃഭൂമിയിലെ വാർത്ത.

നിയമസഭയിൽ ധനമന്ത്രി നൽകിയ ബജറ്റ് രേഖയെന്ന് പറഞ്ഞാണ് 'സമ്പത്തു'കാലത്ത് ചെലവിട്ടത് 7.26 കോടി എന്ന തലക്കെട്ടിൽ പത്രം വാർത്ത നൽകിയത്. 2019-20 വർഷത്തിൽ 3.85 കോടിയും 2020-21 ൽ 3.41 കോടി രൂപ ചെലവഴിച്ചെന്നും അതിൽ എ സമ്പത്തിന്റെ ശമ്പളത്തിനായി 4.62 കോടിയും ദിവസ വേതന ഇനത്തിൽ 23.45 ലക്ഷവും ചെലവായി എന്നുമാണ് മാതൃഭൂമി വാർത്ത.

എന്നാൽ ബജറ്റ് രേഖകളിൽ 7.26 കോടി ചെലവ് സൂചിപ്പിച്ചിട്ടുള്ളത് ജീവനക്കാരുടെ വേതനം അടക്കം മൊത്തം ഓഫീസ് ചെലവുകളാണ്. വ്യാജ പ്രചരണം പൊളിഞ്ഞതോടെ എ സമ്പത്ത് ശമ്പളമായി കൈപ്പറ്റിയത് 14.18 ലക്ഷം എന്ന് ശനിയാഴ്‌ച വാർത്ത നൽകി തടിതപ്പാനാണ് മാതൃഭൂമി ശ്രമിച്ചത്. തെറ്റ് പറ്റിയിട്ടും തിരുത്ത് പോലും നല്‍കാതെയാണ് മാതൃഭൂമി പുതിയ വര്‍ത്ത നല്‍കിയത്.

ഡൽഹിയിൽ സർക്കാർ പ്രതിനിധിയായിരിക്കെ 2019 ആഗസ്‌റ്റ് മുതൽ 2021 ജൂൺ വരെ 14,18,244 രൂപയാണ് എ സമ്പത്ത് ശമ്പളമായി കൈപ്പറ്റിയെന്ന് ധനവകുപ്പ് വ്യക്തമാക്കിയിരുന്നു. യാത്രാബത്തയായി ഇക്കാലയളവിൽ 8,51,952 രൂപയും മെഡിക്കൽ ആനുകൂല്യമായി 4150 രൂപയുമാണ് കൈപ്പറ്റിയത്.






 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top