27 July Saturday

സ്വതന്ത്രമായി 
എഴുതാൻ നൊറോണ ജോലി രാജിവച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Apr 1, 2023

കൊച്ചി
‘മാസ്റ്റർപീസ്’ നോവൽ എഴുതിയ ഫ്രാൻസിസ് നൊറോണ കുടുംബക്കോടതിയിലെ ജോലിയിൽനിന്ന് സ്വയം വിരമിച്ചു. ആലപ്പുഴ കുടുംബക്കോടതിയിലെ സീനിയർ ക്ലർക്കായിരുന്നു. സാഹിത്യരംഗത്തെ മോശം പ്രവണതകളെപ്പറ്റി എഴുതിയ ‘മാസ്‌റ്റർപീസ്‌’ നോവലിനെതിരെ ഹൈക്കോടതിയിൽ പരാതി വന്നതിനെത്തുടർന്ന്‌ അന്വേഷണം നടത്തിയിരുന്നു. അന്വേഷണം അവസാനിച്ചെങ്കിലും സ്വതന്ത്രമായി എഴുതാൻ സാധിക്കാത്തതിനാലാണ്‌ ജോലി വിടുന്നതെന്ന്‌ അദ്ദേഹം പറഞ്ഞു.

ആലപ്പുഴ ചാത്തനാട്‌ സ്വദേശിയാണ്‌. മൂന്നുവർഷത്തോളം സർവീസ്‌ അവശേഷിക്കുന്നുണ്ടായിരുന്നു. മാവേലിക്കര, ആലപ്പുഴ കോടതികളിൽ ജോലി നോക്കിയിട്ടുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top