ദേവികുളത്ത് അഡ്വ.എ രാജ സിപിഐ എം സ്ഥാനാര്‍ത്ഥി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Mar 14, 2021, 06:25 PM | 0 min read

തിരുവനന്തപുരം > നിയമസഭാ തെരഞ്ഞെടുപ്പില്‍ ദേവികുളം അസംബ്ലി മണ്ഡലത്തില്‍  സിപിഐ എം സ്ഥാനാര്‍ത്ഥിയായി അഡ്വ: എ രാജ (36 വയസ്സ്)  മത്സരിക്കും. ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റി അംഗവും സിപിഐ എം ഏരിയാ കമ്മിറ്റി അംഗവുമാണ്.

തോട്ടം തൊഴിലാളികളായ അന്തോണി ലക്ഷ്മണന്‍- ഈശ്വരി ദമ്പതികളുടെ മകനായി 1984 ഒക്ടോബര്‍ 17നാണ് ജനനം. നിയമസഭയിലേക്ക് കന്നിയങ്കമാണ് രാജയ്ക്ക്. ബിഎ, എല്‍എല്‍ബി ബിരുദധാരിയാണ്. കോയമ്പത്തൂര്‍ ഗവണ്‍മെന്റ് ലോ കോളേജില്‍നിന്ന് നിയമബിരുദം നേടി.

ഡിവൈഎഫ്‌ഐ ഇടുക്കി ജില്ലാ ട്രഷറര്‍, ഓള്‍ ഇന്ത്യാ ലോയേഴ്‌സ് യൂണിയന്‍ ജില്ലാ കമ്മിറ്റി അംഗം എന്നീ നിലകളിലും പ്രവര്‍ത്തിക്കുന്നു. 2009 മുതല്‍ ദേവികുളം മുന്‍സിഫ് കോടതിയില്‍ അഭിഭാഷകനാണ്. 2018 മുതല്‍ സര്‍ക്കാര്‍ അഭിഭാഷകന്‍.

ഭാര്യ: ഷൈനി പ്രിയ(സ്റ്റാഫ് നേഴ്‌സ്, കെഡിഎച്ച്പി കമ്പനി, കന്നിമല എസ്റ്റേറ്റ് ആശുപത്രി). മക്കള്‍: അക്ഷര, ആരാധ്യ.
 



deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home