04 June Sunday

ആശങ്ക വേണ്ട; ബ്രഹ്മപുരത്ത് സ്ഥിതിഗതികൾ നിയന്ത്രണ വിധേയം

വെബ് ഡെസ്‌ക്‌Updated: Sunday Mar 26, 2023

കൊച്ചി > ബ്രഹ്മപുരത്ത് വീണ്ടും തീപിടിത്തമുണ്ടായതിനെ തുടർന്ന് സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. സെക്‌ടർ ഏഴിൽ ചെറിയ പ്രദേശത്താണ് തീ പിടിത്തമുണ്ടായത്. നിലവിൽതൃക്കാക്കര, തൃപ്പൂണിത്തുറ, പട്ടിമറ്റം, ഏലൂർ എന്നിവിടങ്ങളിൽ നിന്നുള്ള നാല് ഫയർ യൂണിറ്റുകൾ രംഗത്തുണ്ട്. എട്ട് ഫയർടെൻഡറുകൾ തീയണയ്‌ക്കുന്നുണ്ട്. തീ നിയന്ത്രണ വിധേയമാണെന്ന് അഗ്നി രക്ഷാ വിഭാഗം അറിയിച്ചു.

ഫയർ വാച്ചർമാരെ നിയോഗിച്ചിട്ടുള്ളതിനാൽതീപിടിത്തമുണ്ടായ ഉടൻതന്നെ തീയണയ്‌ക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചെന്നും ആശങ്ക വേണ്ടെന്നും ജില്ലാ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. റീജിയണൽ ഫയർ ഓഫീസർ സുജിത്ത് കുമാറിന്റെയും ജില്ലാ ഫയർ ഓഫീസർ കെ ഹരികുമാറിന്റെയും നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top