Deshabhimani

ഹെൽമറ്റില്ലാത്ത യാത്ര 500 രൂപ, ലൈസൻസില്ലാതെയുള്ള യാത്ര 5000 ; എഐ കാമറ പിഴ തിങ്കൾമുതൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jun 03, 2023, 11:01 PM | 0 min read


തിരുവനന്തപുരം
സംസ്ഥാനത്ത്‌ എഐ (നിർമിത ബുദ്ധി) കാമറ സംവിധാനം വഴി റിപ്പോർട്ട്‌ ചെയ്യുന്ന ഗതാഗത നിയമലംഘനങ്ങൾക്ക്‌  തിങ്കൾമുതൽ പിഴയീടാക്കും. ഇതിനുള്ള നടപടികൾ ശനിയാഴ്‌ചയോടെ വകുപ്പ്‌ പൂർത്തീകരിച്ചു. കാമറയുടെ പ്രവർത്തനം പരിശോധിക്കുന്ന സാങ്കേതിക സമിതി സർക്കാരിന്‌ റിപ്പോർട്ടും നൽകി.

റോഡിലെ നിയമലംഘനം കണ്ടെത്താൻ 675 എഐ കാമറയും അനധികൃത പാർക്കിങ്‌ കണ്ടെത്താൻ 25 കാമറയും ചുവപ്പ്‌ സിഗ്‌നൽ പാലിക്കുന്നുണ്ടോയെന്ന്‌ കണ്ടെത്താൻ  18 കാമറയുമാണ്‌ ഏപ്രിലിൽ സ്ഥാപിച്ചത്‌. ഒരുമാസത്തിലധികം നീണ്ട ഇളവാണ്‌ തിങ്കളാഴ്‌ചയോടെ നിർത്തുന്നത്‌. 12 വയസ്സിൽ താഴെയുള്ള കുട്ടിയെ രണ്ടുപേർക്കൊപ്പം ഇരുചക്രവാഹനത്തിൽ കൊണ്ടുപോകുന്നതിന്‌ തൽക്കാലം പിഴയീടാക്കില്ല.

● ഹെൽമറ്റില്ലാത്ത യാത്ര–- - 500 രൂപ (രണ്ടാംതവണ- 1000)
● ലൈസൻസില്ലാതെയുള്ള യാത്ര–- -5000
● ഡ്രൈവിങ്ങിനിടയിലെ മൊബൈൽ ഉപയോഗം–- - 2000
● അമിതവേഗം –-2000
● മദ്യപിച്ച്‌ വാഹനമോടിച്ചാൽ ആറുമാസം തടവ്‌ അല്ലെങ്കിൽ 10,000 രൂപ രണ്ടാംതവണ- രണ്ടു വർഷം തടവ്‌ അല്ലെങ്കിൽ 15,000 രൂപ
● ഇൻഷുറൻസില്ലാതെ വാഹനം ഓടിച്ചാൽ  മൂന്നുമാസം തടവ്‌ അല്ലെങ്കിൽ 2000 രൂപ. രണ്ടാംതവണ മൂന്നു മാസം തടവ്‌ അല്ലെങ്കിൽ 4000 രൂപ
● ഇരുചക്ര വാഹനത്തിൽ രണ്ടിൽ കൂടുതൽ പേരുണ്ടെങ്കിൽ -1000
● സീറ്റ്‌ ബെൽറ്റില്ലെങ്കിൽ ആദ്യതവണ -500 (ആവർത്തിച്ചാൽ -1000)



deshabhimani section

Related News

View More
0 comments
Sort by

Home