27 July Saturday

പ്രശസ്‌ത തെന്നിന്ത്യൻ താരം ശരത്‌ ബാബു അന്തരിച്ചു; മലയാളത്തിലും പരിചിതമുഖം

വെബ് ഡെസ്‌ക്‌Updated: Monday May 22, 2023

ഹൈദരാബാദ്‌ > തെന്നിന്ത്യന്‍ താരം ശരത് ബാബു (71) അന്തരിച്ചു. അണുബാധയെ തുടര്‍ന്ന് എഐജി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വിവിധ ഭാഷകളിലായി 200 ഓളം സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്. ശരപഞ്ചരം, ധന്യ, ഡെയ്‌സി എന്നീ മലയാള സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.

അണുബാധയെ തുടര്‍ന്ന് ആരോഗ്യസ്ഥിതി വഷളായ ശരത് ബാബുവിനെ ഏപ്രില്‍ 20നാണ് ബംഗളൂരുവില്‍ നിന്ന് ഹൈദരാബാദിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നേരത്തെ ചെന്നൈയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 1973ല്‍ സിനിമയിലെത്തിയ താരം തെലുങ്ക്, മലയാളം, കന്നഡ, തമിഴ്, ഹിന്ദി ഭാഷകളിലെ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. രജനികാന്തിനൊപ്പം മുത്തു, അണ്ണാമലൈ എന്നീ ചിത്രങ്ങള്‍ അഭിനയിച്ചത് ശരത് ബാബുവിന് തമിഴ് ആരാധകരെ നേടിക്കൊടുത്തിരുന്നു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top