26 September Sunday

സുപ്രീം കോടതിയിൽ കോർട്ട്‌‌ അസിസ്‌റ്റന്റ്

വെബ് ഡെസ്‌ക്‌Updated: Saturday Feb 20, 2021

സുപ്രീം കോടതിയിൽ കോർട്ട്‌ അസിസ്‌റ്റന്റ് ‌(ജൂനിയർ ട്രാൻസ്‌ലേറ്റർ) തസ്‌തികയിൽ 30 ഒഴിവുണ്ട്‌. മലയാളം, തമിഴ്‌, കന്നഡ, അസമീസ്‌, ബംഗാളി, തെലുങ്ക്‌, ഗുജറാത്തി‌, ഉറുദു, മറാഠി, മണിപ്പൂരി, ഒഡിയ, പഞ്ചാബി എന്നീ ഭാഷകളിൽ രണ്ട്‌ വീതവും ഹിന്ദിയിൽ അഞ്ചും നേപ്പാളിയിൽ ഒന്നും ഒഴിവുകളാണുള്ളത്‌. യോഗ്യത ഇംഗ്ലീഷും അതത്‌ ഭാഷയും വിഷയങ്ങളായുള്ള ബിരുദവും വിവർത്തനത്തിലെ ഡിപ്ലോമ/ സർടിഫിക്കറ്റ്‌ കോഴ്‌സും അല്ലെങ്കിൽ പൊതുമേഖലാ സ്ഥാപനങ്ങളിലെ വിവർത്തനത്തിൽ രണ്ട്‌ വർഷത്തെ പരിചയം. കംപ്യൂട്ടർ അറിയണം. ഉയർന്ന പ്രായം 25. വിശദവിവരത്തിന്‌ www.sci.gov.in . അപേക്ഷ ഓൺലൈനായി നൽകാം അവസാന തിയതി മാർച്ച്‌ 13.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top