27 July Saturday

സതേൺ റെയിൽവേയിൽ അപ്രനന്റീസ്‌

വെബ് ഡെസ്‌ക്‌Updated: Monday Feb 19, 2018

സതേൺ റെയിൽവേ  ചെന്നൈ ഡിവിഷനിലും പെരമ്പൂറിലെ വിവിധ വർക്ഷോപ്പുകൾ, റെയിൽവേ ആശുപത്രി എന്നിവിടങ്ങളിലേക്ക് അപ്രന്റിസ്ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. 717 ഒഴിവാണുള്ളത്. ഫിറ്റർ, പെയിന്റർ, വെൽഡർ, എംഎംവി, ഇലക്ട്രോണിക്സ് മെക്കാനിക്, റഫ്രിജറേഷൻ ആൻഡ് എസി, മെക്കാനിക്, മെഷീനിസ്റ്റ്, ടർണർ, ഇലക്ട്രീഷ്യൻ, കാർപന്റർ, ഫോർജർ ആൻഡ് ഹീറ്റ് ട്രീറ്റർ, ഡീസൽ മെക്കാനിക്, പ്രോഗ്രാമിങ് ആൻഡ് സിസ്റ്റം അഡ്മിനിസ്ട്രേഷൻ  അസിസ്റ്റന്റ്, വയർമാൻ, വൈൻഡർ(ആർമേച്ചർ),മെഡിക്കൽ ലബോറട്ടറി ടെക്നോളജിസ്റ്റ് (റേഡിയോളജി, പത്തോളജി, കാർഡിയോളജി) ട്രേഡുകളിലാണ് ഒഴിവ്. യോഗ്യത  മെട്രിക്കുലേഷൻ ജയം, ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ(എൻടിസി, എൻസിവിടി). പ്രായം 15‐24. ഫിറ്റർ, പെയിന്റർ, വെൽഡർ, ഇലക്ട്രീഷ്യൻ, റഫ്രിജറേഷൻ ആൻഡ് എസി(പുതുക്കക്കാർ) പ്രായം 15‐22. മെറിറ്റ് അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. വൈദ്യപരിശോധനയും പ്രമാണ പരിശോധനയുമുണ്ടാകും. അപേക്ഷാഫീസ് നൂറുരൂപ. എസ്സി/എസ്ടി/ അംഗപരിമിതർ/ സ്ത്രീകൾ  ഫീസില്ല.വിശദവിവരവും അപേക്ഷാഫോറWork shop Personnel Officer, Office of the Chief Workshop Manager, Carriage and Wagon Works, Southern Railway, Ayanavaram, Chennai-600023.  


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top