25 September Sunday

കൊച്ചിൻ 
ഷിപ്പ് യാർഡ്‌ ലിമിറ്റഡിൽ

വെബ് ഡെസ്‌ക്‌Updated: Thursday Aug 12, 2021

കൊച്ചിൻ ഷിപ്‌യാർഡ്‌ ലിമിറ്റഡിൽ വിവിധ തസ്‌തികകളിൽ കരാർ അടിസ്ഥാനത്തിൽ വിമുക്തഭടന്മാരെ നിയമിക്കും. അസിസ്‌റ്റന്റ്‌ കാന്റീൻ ഓഫീസർ 2, പ്രോജക്ട്‌ അസിസ്‌റ്റന്റ്‌ (അഡ്‌മിൻ) 2, നേഴ്‌സിങ്‌ അസിസ്‌റ്റന്റ്‌ കം ഫസ്‌റ്റ്‌ എയിഡർ 2, ഓപറേറ്റർ(ഫോർക്‌ ലിഫ്‌റ്റ്‌/ എരിയൽ വർക്‌ പ്ലാറ്റ്‌ഫോം) 66, ഡ്രൈവർ(സ്‌റ്റാഫ്‌ കാർ) 22, ഓപറേറ്റർ (ഡീസൽ ക്രെയിൻ) 9, ഓപറേറ്റർ( ഫയർ ടെൻസർ) 2, ഡ്രൈവർ(ട്രക്ക്‌/പിക്കപ്പ്‌ വാൻ) 7, ഡ്രൈവർ(ആംബുലൻസ്‌ വാൻ) 5, ഡ്രൈവർ(സിഐഎസ്‌എഫ്‌–-ക്വിക്ക്‌ റെസ്‌പോൺസ്‌ വെഹിക്കിൾ) 4 എന്നിങ്ങനെയാണ്‌ ഒഴിവ്‌. അസിസ്‌റ്റന്റ്‌ കാന്റീൻ ഓഫീസർ, പ്രോജക്ട്‌ അസിസ്‌റ്റന്റ്‌ (അഡ്‌മിൻ), നേഴ്‌സിങ്‌ അസിസ്‌റ്റന്റ്‌ കം ഫസ്‌റ്റ്‌ എയിഡർ, ഓപറേറ്റർ(ഫോർക്‌ ലിഫ്‌റ്റ്‌/ എരിയൽ വർക്‌ പ്ലാറ്റ്‌ഫോം), ഡ്രൈവർ (സ്‌റ്റാഫ്‌ കാർ)   തസ്‌തികകളിൽ വാക്‌ ഇൻ ഇന്റർവ്യു ആഗസ്‌ത്‌ 10 രാവിലെ 8.30 മുതൽ പകൽ രണ്ട്‌ വരെ. ഓപറേറ്റർ (ഡീസൽ ക്രെയിൻ) , ഓപറേറ്റർ( ഫയർ ടെൻസർ), ഡ്രൈവർ(ട്രക്ക്‌/പിക്കപ്പ്‌ വാൻ) , ഡ്രൈവർ(ആംബുലൻസ്‌ വാൻ), ഡ്രൈവർ(സിഐഎസ്‌എഫ്‌–-ക്വിക്ക്‌ റെസ്‌പോൺസ്‌ വെഹിക്കിൾ) ആഗസ്‌ത്‌ 11 രാവിലെ 8.30 മുതൽ പകൽ രണ്ട്‌ വരെ. വിശദവിവരത്തിന്‌ www.cochinshipyard.in


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top