27 July Saturday

പിഎസ്സി വിജ്ഞാപനം പൊലീസിലും എക്സൈസിലും എസ്ടി റിക്രൂട്ട്മെന്റ്

വെബ് ഡെസ്‌ക്‌Updated: Friday May 12, 2017

പൊലീസിലും എക്സൈസിലും പട്ടികവര്‍ഗവിഭാഗത്തിനായുള്ള പ്രത്യേകനിയമനത്തിന് പിഎസ്സി അപേക്ഷ ക്ഷണിച്ചു. അസാധാരണഗസറ്റ് വിജ്ഞാപനം 2017ഏപ്രില്‍29. www.keralapsc.gov.in വെബ്സൈറ്റില്‍ വിജ്ഞാപനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

നിശ്ചിതമാതൃകയിലുള്ള പൂരിപ്പിച്ച അപേക്ഷ ഏതു ജില്ലയിലാണോ ഒഴിവ് ആ ജില്ലയില്‍െ പിഎസ്സി ജില്ലാ ഓഫീസില്‍ മെയ് 31വരെ സ്വീകരിക്കും.
സിവില്‍ പൊലീസ് ഓഫീസര്‍: പൊലീസ് വകുപ്പില്‍. കാറ്റഗറി 64/2017.
സിവില്‍ എക്സൈസ് ഓഫീസര്‍: എക്സൈസ് വകുപ്പില്‍. കാറ്റഗറി 65/2017.
വനിതാ സിവില്‍ പൊലീസ് ഓഫീസര്‍: പൊലീസ് വകുപ്പ്, കാറ്റഗറി 66/2017.

വനിതാ സിവില്‍ എക്സൈസ് ഓഫീസര്‍ : എക്സൈസ് വകുപ്പ്. കാറ്റഗറി 67/2017. എസ്ടിയിലെ ഏതുവിഭാഗത്തിനുള്ള സംവരണമാണെന്നും ഏതു ജില്ലയിലാണ് ഒഴിവുകള്‍ എന്നും വിജ്ഞാപനത്തിലുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top