06 October Thursday

ഡെയ്‌റി പ്രൊമോട്ടർ, വുമണ്‍ ക്യാറ്റില്‍ കെയര്‍ വര്‍ക്കര്‍ നിയമനം

വെബ് ഡെസ്‌ക്‌Updated: Friday Jun 4, 2021

ക്ഷീരവികസന വകുപ്പ് നടപ്പാക്കുന്ന തീറ്റപ്പുല്‍ കൃഷി വികസന പദ്ധതിയിലേക്ക് ഡെയ്‌റി പ്രമോട്ടറേയും മില്‍ക്ക് ഷെഡ് ഡവലപ്പ്‌മെന്റ് പദ്ധതിയിലേക്ക് വുമണ്‍ ക്യാറ്റില്‍ കെയര്‍ വര്‍ക്കറേയും കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കും.
ഡെയ്‌റി പ്രെമോട്ടര്‍ മൂന്ന്‌  ഒഴിവുകള്‍ -3 (പാലക്കാട് ക്ഷീര വികസന യൂണിറ്റ് -1, മണ്ണാര്‍ക്കാട് ക്ഷീര വികസന യൂണിറ്റ്- 1, കൊല്ലങ്കോട് ക്ഷീര വികസന യൂണിറ്റ് -1)
യോഗ്യത: എസ്എസ്എല്‍സി.
വുമണ്‍ ക്യാറ്റില്‍ കെയര്‍ വര്‍ക്കര്‍ രണ്ട്‌ ഒഴിവ്‌ (ഒറ്റപ്പാലം ക്ഷീര വികസന യൂണിറ്റ്- 1, ആലത്തൂര്‍ ക്ഷീര വികസന യൂണിറ്റ് -1). യോഗ്യത: എസ്എസ്എല്‍സി.
 പ്രായം 18–-50 . അപേക്ഷകര്‍ അതത് ബ്ലോക്കിൽ സ്ഥിരംതാമസക്കാരാകണം
താല്‍പര്യമുള്ളവര്‍ അപേക്ഷയും അനുബന്ധ രേഖകളും ജൂണ്‍ 14 ന് വൈകിട്ട് അഞ്ചിനകം ബന്ധപ്പെട്ട ബ്ലോക്ക് ക്ഷീര വികസന സര്‍വീസ് യൂണിറ്റില്‍ നൽകണം.  കൂടിക്കാഴ്‌ച്ചക്ക്‌ അര്‍ഹതയുള്ളവരുടെ അന്തിമ പട്ടിക  15 ന് സിവില്‍ സ്റ്റേഷനിലുള്ള ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസിൽ പ്രസിദ്ധപ്പെടുത്തും. ഇവര്‍ക്കുള്ള കൂടിക്കാഴ്ച  17 ന് രാവിലെ 10.30 മുതല്‍ ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ നടക്കും.
കൂടുതല്‍ വിവരങ്ങളും അപേക്ഷാഫോറവും  ബ്ലോക്കിലെ ക്ഷീര വികസന സര്‍വീസ് യൂണിറ്റ് ഓഫീസില്‍ ലഭിക്കും. ഫോണ്‍: 0491-2 505137.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top