08 December Sunday

ഡൽഹി ഹൈക്കോടതിയിൽ പേഴ്സണൽ അസിസ്റ്റന്റ്

വെബ് ഡെസ്‌ക്‌Updated: Monday Oct 1, 2018

ഡൽഹി ഹൈക്കോടതിയിൽ പേഴ്സണൽ അസിസ്റ്റന്റ ്(ഗ്രൂപ്പ് ബി) തസ്തികയിൽ 35 ഒഴിവുണ്ട്. യോഗ്യത: ബിരുദം, ഷോർട്ഹാൻഡിൽ മിനുട്ടിൽ നൂറുവാക്കിൽകുറയാത്ത  വേഗത, കംപ്യൂട്ടർ ടൈപിങ്(ഇംഗ്ലീഷ്) 40 ംുാ. പ്രായം 18‐27. 2018 ജനുവരി ഒന്നിനെ അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്. നിയമാനുസൃത വയസ്സിളവ് ലഭിക്കും. ഒബ്ജക്ടീവ്, വിവരണാത്മക മാതൃകയിലുള്ള എഴുത്തു് പരീക്ഷ, ഇംഗ്ലീഷ് ടൈപ്പ്റൈറ്റിങ്, ഹോർട്ഹാൻഡ് പരീക്ഷ, ഇന്റർവ്യു എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. 300 രൂപയാണ് ഫീസ്. എസ്സി/എസ്ടി/ വിമുക്തഭടന്മാർ/അംഗപരിമിതർ എന്നിവർക്ക് 150 രൂപ www.delhihighcourt.nic.inwww.delhihighcourt.nic.in  എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി ഒക്ടോബർ 12. വിശദവിവരവും website ൽ ലഭിക്കും.
 


പ്രധാന വാർത്തകൾ
 Top