19 September Saturday

റിസർവ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യയിൽ ഒഴിവ്‌

വെബ് ഡെസ്‌ക്‌Updated: Saturday Aug 1, 2020

റിസർവ്‌ ബാങ്ക്‌‌ ഓഫ്‌ ഇന്ത്യയിൽ കൺസൽട്ടന്റ്‌/സ്‌പെഷ്യലിസ്‌റ്റ്‌/ അനലിസ്‌റ്റ്‌ തസ്‌തികയിലായി 39 ഒഴിവുണ്ട്‌. കഴിഞ്ഞ ഏപ്രിലിൽ വന്ന വിജ്ഞാപനത്തിന്റെ പുനർവിജ്ഞാപനമാണ്‌. ആദ്യ വിജ്ഞാപനപ്രകാരം അപേക്ഷിച്ചവർ വീണ്ടും അപേക്ഷിക്കേണ്ട. ലോക്‌ഡൗൺകാരണം‌ അപേക്ഷിക്കാനാകാത്തവർക്കാണ്‌ അവസരം. ആഗസ്‌ത്‌ മൂന്ന്‌ മുതൽ അപേക്ഷിക്കാം. അവസാന തിയതി 22. 
കരാർ നിയമനമാണ്‌. കൺസൽട്ടന്റ്‌ അപ്ലൈഡ്‌ മാത്തമാറ്റിക്‌സ്‌ 3, അപ്ലൈഡ്‌ ഇക്കണോമെട്രിക്‌സ്‌ 3, ഇക്കണോമിസ്‌റ്റ്‌–-മാക്രോ ഇക്കണോമിക്‌സ്‌ മോഡലിങ്‌ 1, ഡാറ്റാ അനലിസ്‌റ്റ്‌/എംപിഡി 2, ഡാറ്റാ അനലിസ്‌റ്റ്‌/(Dos DNBS) 2, ഡാറ്റ അനലിസ്‌റ്റ്‌/(DoR DBR)  1, റിസ്‌ക്‌ അനലിസ്‌റ്റ്‌/(Dos DNBS) 1, റിസ്‌ക്‌ അനലിസ്‌റ്റ്‌/(DEIO) 2 , ഐഎസ്‌ ഓഡിറ്റർ 2, അക്കൗണ്ട്‌സ്‌ സ്‌പെഷ്യലിസ്‌റ്റ്‌ 1, സിസ്‌റ്റം അഡ്‌മിനിസ്‌ട്രേറ്റർ 9, പ്രോജക്ട്‌ അഡ്‌മിനിസ്‌ട്രേറ്റർ 5, നെറ്റ്‌ വർക്‌ അഡ്‌മിനിസ്‌ട്രേറ്റർ 6 എന്നിങ്ങനെ യാണ്‌ ഒഴിവ്‌. വിശദവിവരങ്ങൾ www.rbi.org.in
 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top