27 July Saturday

കാലടി സർവകലാശാലയിൽ പ്രോജക്ട് അസിസ്റ്റന്റ്

വെബ് ഡെസ്‌ക്‌Updated: Monday Jul 15, 2019

കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ ആഭിമുഖ്യത്തിൽ സംസ്കൃത പ്രചാരണ വിഭാഗത്തിന്റെ ‘താളിയോലകളുടെ ശേഖരണവും സംരക്ഷണവും’ പദ്ധതിയുടെ ഓഫീസിൽ  2 പ്രോജക്ട് അസിസ്റ്റന്റുമാരെ നിയമിക്കും. കരാർ അടിസ്ഥാനത്തിലാണ് നിയമനം. യോഗ്യത സംസ്കൃത ഭാഷയിൽ ബിരുദാനന്തര ബിരുദം, മാനുസ്ക്രിപ്റ്റോളജിയിൽ എംഫിൽ/പിഎച്ച്ഡി. താളിയോലകളുടെ സംരക്ഷണം, പരിചരണം, എഡിറ്റിങ് എന്നിവയിലെ പരിചയം, കംപ്യൂട്ടർ പരിജ്ഞാനം എന്നിവ അഭികാമ്യം. മൂന്ന് മാസത്തേക്കാണ് നിയമനം. അപേക്ഷ യോഗ്യത തെളിയിക്കുന്ന അസ്സൽ സർടിഫിക്കറ്റുകൾ സഹിതം ജൂലൈ 16ന് പകൽ രണ്ടിന് കാലടി സംസ്കൃത സർവകലാശാലയുടെ മുഖ്യകേന്ദ്രത്തിൽ ഹാജരായി സമർപ്പിക്കണം.

 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top