19 July Friday

ജെഎൻയുവിൽ അധ്യാപകർ

വെബ് ഡെസ്‌ക്‌Updated: Monday Apr 1, 2019

ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റിയുടെ സ്കൂൾ ഓഫ് എൻജിനിയറിങ് ആൻഡ് അടൽ ബിഹാരി വാജ്പേയി സ്കൂൾ ഓഫ് മാനേജ്മെന്റ് ആൻഡ് എന്റർപ്രണർഷിപ്പിൽ പ്രൊഫസർ, അസോസിയറ്റ് പ്രൊഫസർ, അസി. പ്രൊഫസർ തസ്തികകളിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തും. യോഗ്യത പ്രൊഫസർ  പിഎച്ച്ഡി, അസി. പ്രൊഫസർ/ അസോ. പ്രൊഫസർ/ പ്രൊഫസർ/ എന്നീനീിലകളിൽ 10 വർഷത്തെ അധ്യാപന പരിചയം, ഗവേഷണപരിചയം. അസോ. പ്രൊഫസർ പിഎച്ച്ഡി, 55 ശതമാനം മാർക്കോടെ ബിരുദാനന്തരബിരുദം, എട്ട് വർഷത്തെ പരിചയം, അസി. പ്രൊഫസർ 55 ശതമാനം മാർക്കോടെ ബിരുദാനന്തരബിരുദം, നെറ്റ് പരീക്ഷ ജയിക്കണം. അപേക്ഷ www.jnu.ac.in എന്ന website ൽനിന്നും ഡൗൺലോഡ്ചെയ്ത് പൂരിപ്പിച്ച് ആയിരം രൂപ ഫീസടച്ച ഡിമാൻഡ് ഡ്രാഫ്റ്റ് സഹിതം The Assistant Registrar (Recruitment), Room No. 132, 1st Floor, Administration Building, Jawaharlal Nehru University, New Delhi – 110067 എന്ന വിലാസത്തിൽ ഏപ്രിൽ 12നകം ലഭിക്കണം. വിശദവിവരം website ൽ.  ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റിയുടെ വിവിധ പഠന സ്കൂളുകളിലും സ്പെഷ്യൽ സെന്ററുകളിലും അസി. പ്രൊഫസർ 97 ഒഴിവുണ്ട്. യോഗ്യത 55 ശതമാനം മാർക്കോടെ ബിരുദാനന്തര ബിരുദം. നാഷണൽ എലിജിബിലിറ്റി ടെസ്റ്റ്(നെറ്റ്) പരീക്ഷ ജയിക്കണം. അല്ലെങ്കിൽ പിഎച്ച്ഡി. www.jnu.ac.in വഴി  ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി ഏപ്രിൽ 29. വിശദവിവരം website ൽ.

 


പ്രധാന വാർത്തകൾ
 Top