23 January Thursday

ബാങ്ക് ഓഫ് ബറോഡയിൽ ഐടി സ്പെഷ്യലിസ്റ്റ് ഓഫീസർ

വെബ് ഡെസ്‌ക്‌Updated: Monday Jul 15, 2019

ബാങ്ക് ഓഫ് ബറോഡയിൽ ഐടി സ്പെഷ്യലിസ്റ്റ് ഓഫീസർ തസ്തികയിൽ അപേക്ഷ ക്ഷണിച്ചു. ഓൺലൈൻ രജിസ്ട്രേഷൻ തുടങ്ങി. മാനേജർ ഐടി (യുനിക്സ് അഡ്മിനിസ്ട്രേറ്റർ) 1, ലിനുക്സ് അഡ്മിനിസ്ട്രേറ്റർ 1, വിൻഡോസ് അഡ്മിനിസ്ട്രേറ്റർ 1, എസ്ക്യുഎൽ അഡ്മിനിസ്ട്രേറ്റർ 2, ഒറാക്കിൾ അഡ്മിനിസ്ട്രേറ്റർ 2, നെറ്റ്വർക് അഡ്മിനിസ്ട്രേഷൻ 2, മിഡിൽവെയർ അഡ്മിനിസ്ട്രേറ്റർ വെബ്സ്പിയർ 1, മിഡിൽവെയർ അഡ്മിനിസ്ട്രേറ്റർ വെബ്ലോജിക് 1, ഡാറ്റ സെന്റർ അഡ്മിനിസ്ട്രേഷൻ ബിൽഡിങ് മാനേജ്മെന്റ് സിസ്റ്റം 2, ഇടിഎൽ ഡവലപർ 1, സോഫ്റ്റ്വേർ ഡവലപ്പർ 5, ഫിനാക്കിൾ ഡവലപ്പർ 6, സീനിയർ മാനേജർ ഐടി (സിസ്റ്റം അഡ്മിനിസ്ട്രേഷൻ) 2, സീനിയർ മാനേജർ ഐടി (ഇടിഎൽ ഡവലപർ) 1, സീനിയർ മാനേജർ ഐടി (സോഫ്റ്റ്വേർ ഡവലപർ) 2, ഫിനാക്കിൾ ഡവലപർ 5 എന്നിങ്ങനെയാണ് ഒഴിവ്.  യോഗ്യത കുറഞ്ഞത് 60 ശതമാനം മാർക്കോടെ കംപ്യൂട്ടർ സയൻസ്, ഐടി  ബന്ധപ്പെട്ട വിഷയങ്ങളിൽ ബിഇ/ബിടെക്, എംസിഎ/ബിസിഎ. https://ibpsonline.ibps.in/bobspitjun19/ വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി ആഗസ്ത് 2.

 

 


പ്രധാന വാർത്തകൾ
 Top