13 July Monday

എയർ ഇന്ത്യയിൽ

വെബ് ഡെസ്‌ക്‌Updated: Saturday Sep 14, 2019

എയർ ഇന്ത്യയിലും സബ്സിഡിയറി സ്ഥാപനമായ എയർ ഇന്ത്യ എൻജിനിയറിങ് സർവീസസ് ലിമിറ്റഡിലുമായി 230 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എയർ ഇന്ത്യയിൽ  ട്രെയിനി കൺട്രോളർ തസ്തികയിലും എയർ ഇന്ത്യ എൻജിനിയറിങ് സർവീസസിൽ അസി. സൂപ്പർവൈസറുടെയും ഒഴിവാണുള്ളത്. കരാർ അടിസ്ഥാനത്തിലാണ് നിയമനം. തുടക്കത്തിൽ അഞ്ച് വർഷത്തേക്ക് കരാർ അടിസ്ഥാനത്തിലാണ് നിയമനം. ഓൺലൈനായി അപേക്ഷിക്കണം.ട്രെയിനി കൺട്രോളർ 60 ഒഴിവാണുള്ളത്. യോഗ്യത ബി ടെക് കംപ്യൂട്ടർ സയൻസ് അല്ലെങ്കിൽ തത്തുല്യം. ഗേറ്റ് 2019ൽ  70 പേഴ്സന്റൈലും സ്കോർ വേണം.ഉയർന്ന പ്രായം 28.  www.airindia.in വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി സെപ്തംബർ 18. അസി. സൂപ്പർവൈസർ വിവിധ റീജണുകളിലായി 170 ഒഴിവുണ്ട്. യോഗ്യത ഏതെങ്കിലും വിഷയത്തിൽ ബിരുദം കുറഞ്ഞത് ആറുമാസം ദൈർഘ്യമുള്ള കംപ്യൂട്ടർ ഡിപ്ലോമ/ സർടിഫിക്കറ്റ്.ഉയർന്ന പ്രായം  33.  www.airindia.in  വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി സെപ്തംബർ 18.

 


പ്രധാന വാർത്തകൾ
 Top