22 January Saturday

പരസ്യമില്ലാത്ത പരസ്യചിത്രവുമായി വികെസി പ്രൈഡ്

വെബ് ഡെസ്‌ക്‌Updated: Wednesday Nov 3, 2021

കൊച്ചി > പാദരക്ഷാനിർമാതാക്കളായ വികെസി പ്രൈഡ് ബ്രാൻഡ് പരസ്യമില്ലാത്ത പരസ്യചിത്രം പുറത്തിറക്കി.  ബ്രാൻഡ് അംബാസഡർ അമിതാഭ് ബച്ചനാണ് ‘ഇന്ത്യയുടെ അഭിമാനം എന്റെ അഭിമാനം' എന്ന വ്യത്യസ്തമായ ഈ പരസ്യചിത്രം അവതരിപ്പിക്കുന്നത്. വികെസിയുടെ ബ്രാൻഡ് മുദ്രയോ പാദരക്ഷകളെ സൂചിപ്പിക്കുന്ന ദൃശ്യങ്ങളോ കാണിക്കുന്നില്ല എന്നതാണ് സാധാരണക്കാരുടെ അധ്വാനത്തെ ആഘോഷമാക്കൂ എന്ന പ്രമേയത്തിലുള്ള ഈ പരസ്യചിത്രത്തിന്റെ സവിശേഷത.

കഥാപാത്രമാകാതെ, കഥയോ പ്രത്യേക പശ്ചാത്തലമോ ഇല്ലാതെ കഠിനാധ്വാനത്തെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടും നിലപാടുകളും ബച്ചൻ നേരിട്ട് പ്രേക്ഷകരോട് അവതരിപ്പിക്കുകയാണ് ഇതിൽ. ഒരു ഫുട്‌വെയർ ബ്രാൻഡിനുവേണ്ടി അമിതാഭ് ബച്ചൻ ചെയ്ത ആദ്യ പരസ്യചിത്രമെന്ന പ്രത്യേകതയും ഇതിനുണ്ട്. ചിത്രം ബിബിസിയിലും സിഎൻഎന്നിലുമാണ് ആദ്യം അവതരിപ്പിച്ചത്.
വ്യക്തിയുടെയും രാജ്യത്തിന്റെയും പുരോ​ഗതിക്കായി സാധാരണക്കാരെ പ്രചോദിപ്പിക്കുന്ന, കഠിനാധ്വാനം ആഘോഷമാക്കാൻ പ്രേരിപ്പിക്കുന്ന ഈ ചിത്രം എന്നെന്നും തന്റെ ഹൃദയത്തിലുണ്ടാകുമെന്നും ഉള്ളിലുള്ള മൂല്യങ്ങളുമായി വളരെ ചേർന്നുനിൽക്കുന്ന വികെസി പ്രൈഡിന്റെ മൂല്യങ്ങൾ ലോകവുമായി പങ്കുവയ്‌ക്കുന്നതിൽ അഭിമാനമുണ്ടെന്നും അമിതാഭ് ബച്ചൻ പറഞ്ഞു.

വികെസി ഉയർത്തിപ്പിടിക്കുന്ന മൂല്യങ്ങൾ പ്രചരിപ്പിക്കാൻ ഇന്ത്യൻ സിനിമയുടെ ഇതിഹാസമായ അമിതാഭ് ബച്ചനെ ലഭിച്ചതിൽ വളരെ അഭിമാനമുണ്ടെന്നും നവീനമായ ആശയങ്ങൾകൊണ്ടും സാങ്കേതികവിദ്യകൊണ്ടും ഇന്ത്യയിലെ ഫുട്‌വെയർ വ്യവസായത്തെ മുന്നിൽനിന്ന് നയിക്കുന്ന വളരെ കരുത്തുറ്റ ബ്രാൻഡാണ് വികെസി പ്രൈഡെന്നും വികെസി ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ വികെസി റസാക് പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top