05 June Monday

ഐടി യൂണിറ്റുകൾക്ക് സ്റ്റാൻഡേർഡ് ഇൻവെസ്റ്റ്മെന്റ് സബ്സിഡി

അഡ്വ. ബി പ്രസന്നകുമാർ (ജില്ലാ വ്യവസായ കേന്ദ്രം മുൻ ചെയർമാൻ)Updated: Monday May 7, 2018

 കേരള സംസ്ഥാന ടെക്നോളജി മിഷൻ വഴി വിവരസാങ്കേതികവിദ്യാ വകുപ്പ് ഐടി യൂണിറ്റ് ഉൽപ്പന്നങ്ങളായ സോഫ്റ്റ്വെയർ ഡെവലപ്മെന്റ്, ഐടി സർവീസ്, ഐടി അധിഷ്ഠിത സേവനങ്ങൾ, ഹാർഡ്വെയർ യൂണിറ്റുകൾ എന്നിവയ്ക്ക് സബ്സിഡി നൽകുന്നു. ഈ പദ്ധതി സ്റ്റാൻഡേർഡ് ഇൻവെസ്റ്റ്മെന്റ് സബ്സിഡി (SIS) എന്ന പേരിൽ അറിയപ്പെടുന്നു.

തിരുവനന്തപുരം, എറണാകുളം ജില്ലകളിൽ പ്രവർത്തിക്കുന്ന കമ്പനികൾക്ക് സ്ഥിരം മൂലധനത്തിന്റെ 30 ശതമാനം, പരമാവധി 15 ലക്ഷം രൂപവരെയും, മറ്റു ജില്ലകളിലെ ഐടി യൂണിറ്റുകൾക്ക് സ്ഥിരം മൂലധനത്തിന്റെ 40 ശതമാനം, പരമാവധി 25 ലക്ഷം രൂപവരെയും സബ്സിഡിയായി നൽകും. സ്പെഷ്യൽ ഇക്കണോമിക് സോണിൽ(SEZ) പ്രവർത്തിക്കുന്ന ഐടി യൂണിറ്റുകൾക്ക് സബ്സിഡിക്ക് അർഹതയില്ല. ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് കമീഷനും കേരള ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് ബോർഡും വായ്പ നൽകിയ ഐടി യൂണിറ്റുകൾക്ക് സബ്സിഡിക്ക് അർഹതയില്ല.

സബ്സിഡിക്കുവേണ്ടിയുള്ള അപേക്ഷ രണ്ടുഘട്ടങ്ങളിലായാണ് പൂർത്തിയാക്കേണ്ടത്. കേരള സ്റ്റേറ്റ് ഐടി മിഷന്റെ വെബ്സൈറ്റിലെ  www.itmissionkerala.gov.in ipmc/home എന്ന ലിങ്കിൽ അപേക്ഷകർക്ക് രജിസ്റ്റർചെയ്യാം. ഇതിനുശേഷം പൂരിപ്പിച്ച അപേക്ഷ മറ്റു രേഖകളോടൊപ്പം താഴെപറയുന്ന കോ‐ഓർഡിനേറ്റിങ് ഓഫീസർക്ക് സമർപ്പിക്കണം. അപേക്ഷാഫീസ് ഇല്ല.

ടെക്നോപാർക്ക്/ഇൻഫോപാർക്കിലെ ഐടി യൂണിറ്റുകളുടെ അപേക്ഷ അവരുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർവഴി കേരള സ്റ്റേറ്റ് ഇൻഫർമേഷൻ ടെക്നോജി മിഷന് അയച്ചുകൊടുക്കണം. കെഎസ്ഐഡിസി സാമ്പത്തികസഹായം നൽകിയ ഐടി യൂണിറ്റുകളുടെ കോ‐ഓർഡിനേറ്റിങ് ഓഫീസർ കെഎസ്ഐഡിസി മാനേജിങ് ഡയറക്ടറാണ്. കേരള ഫിനാൻഷ്യൽ കോർപറേഷൻ ധനസഹായം നൽകിയ ഐടി യൂണിറ്റുകളുടെ അപേക്ഷ കെഎഫ്സി എംഡിക്കും മറ്റ് ഐടി യൂണിറ്റുകളുടെ അപേക്ഷ അതത് ജില്ലാ വ്യവസായകേന്ദ്രം ജനറൽ മാനേജർമാർക്കും നൽകണം.

 സബ്സിഡി നൽകാൻ അനുമതി ലഭിച്ചാൽ ബാങ്ക് ഗ്യാരന്റി നൽകണം. അപേക്ഷയോടൊപ്പം താഴെപറയുന്ന രേഖകളും സമർപ്പിക്കണം.
അപേക്ഷകൻ ഒപ്പിട്ട അപേക്ഷ (പാർട്ണർഷിപ് ആണെങ്കിൽ എല്ലാവരും ഒപ്പിടണം).
ഓൺലൈൻവഴി കെഎസ്ഐടിഎംൽ ഫയൽചെയ്തു ലഭിച്ച അക്നോളഡ്ജ് രശീതിന്റെ കോപ്പി
EM/udyog Aadhar Memorandumത്തിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ കോപ്പി.
താമസിച്ചാണ് അപേക്ഷ നൽകിയതെങ്കിൽ അതിന്റെ കാരണം.
പാർട്ണർഷിപ് അല്ലെങ്കിൽ മെമ്മോറാണ്ടം ആൻഡ് ആർട്ടിക്കിൾസ് ഓഫ് അസോസിയേഷൻ/പാർട്ണർഷിപ് ഡീഡ്/ബൈലോ/കമ്പനി രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്,firm രജിസ്ട്രേഷൻ/സൊസൈറ്റി രജിസ്ട്രേഷൻ.
ഓഡിറ്റ്ചെയ്ത ബാലൻസ്ഷീറ്റ്, ട്രേഡ് ആൻഡ് പ്രോഫിറ്റ് ആൻഡ് ലോസ് സ്റ്റേറ്റ്മെന്റ്, സ്ഥിരം മൂലധനത്തിന്റെ വിവരങ്ങൾ.
ഇലക്ട്രിക്കൽ ഇൻസ്പെക്ടറുടെ സർട്ടിഫിക്കറ്റ്.
ചാർട്ടേർഡ് അക്കൗണ്ടന്റിന്റെ സർട്ടിഫിക്കറ്റ്.
ധനകാര്യസ്ഥാപനത്തിന്റെ സർട്ടിഫിക്കറ്റ്.
നോ ഡ്യൂ സർട്ടിഫിക്കറ്റ്.
ഉപകരണങ്ങൾ, സിസ്റ്റംസ് തുടങ്ങിയവ വാങ്ങിയതിന്റെ ഒറിജിനൽ ബില്ലുകൾ.
സ്ഥാപനം ലീസിനാണെങ്കിൽ, ലീസ് ഡീഡിന്റെ കോപ്പി.
തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ അനുമതിപത്രം.
ഐടി സബ്സിഡി ലഭിക്കണമെങ്കിൽ ധനകാര്യസ്ഥാപനത്തിൽനിന്ന് വായ്പയെടുക്കണമെന്നില്ല.
വിവരങ്ങൾക്ക്: Kerala State Information Technology Mission, Department of Information Technology, ICT Campus, Vellayambalam Jn, Thiruvananthapuram - 695033, Phone: 0471- 2725881, 2314309
www.itmission.kerala.gov.in


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top