27 July Saturday

ആദായ നികുതി റിട്ടേൺ: തെറ്റായ വിവരങ്ങൾ നൽകിയാൽ കർശന നടപടി

വെബ് ഡെസ്‌ക്‌Updated: Thursday Apr 19, 2018

ന്യൂഡൽഹി> ആദായ നികുതി റി​ട്ടേണിൽ തെറ്റായ വിവരങ്ങൾ സമർപ്പിച്ചാൽ കർശന നടപടിയുണ്ടാകുമെന്ന്​ വകുപ്പ്​. ശമ്പളക്കാർക്കെതിരെയാണ്​ കടുത്ത നിയമനടപടികൾ സ്വീകരിക്കാൻ ആദായ നികുതി വകുപ്പ്​ ഒരുങ്ങുന്നത്​​. ജീവനക്കാർ മാത്രമല്ല തൊഴിലുടമയും നിയമനടപടിക്ക്​ വിധേയമാവേണ്ടി വരുമെന്നാണ്​ ആദായനികുതി വകുപ്പ്​ നൽകുന്ന മുന്നറിയിപ്പ്​. നികുതിയിളവുകൾ നേടാനായി പലരും തെറ്റായ വിവരങ്ങൾ വകുപ്പിന്​ സമർപ്പിക്കാറുണ്ട്​.

 ഇത്തരക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കാനാണ്​ വകുപ്പി​​ന്റെ നീക്കം. ഇവർക്ക്​ വ്യാജ റിട്ടേണുകൾ സമർപ്പിക്കാൻ സഹായം നൽകുന്നവരുൾപ്പടെ നിരീക്ഷണത്തിലാണെന്നാണ്​ ആദായ നികുതി വകുപ്പ്​ അറിയിച്ചിരിക്കുന്നത്​. ആദായ നികുതി നിയമപ്രകാരം ഇത്തരത്തിലുള്ള വ്യാജ റി​ട്ടേണുകൾ സമർപ്പിക്കുന്നത്​ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണെന്നും ആദായ നികുതി വകുപ്പ്​ വ്യക്​തമാക്കുന്നു.
 ജീവനക്കാർക്ക്​ വ്യാജ ആദായ നികുതി റി​ട്ടേണുകൾ നൽകാൻ സഹായിക്കുന്ന സംഘം ബംഗളൂരുവിൽ അറസ്​റ്റിലായിരുന്നു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top