05 June Monday

'വിലങ്ങഴിച്ചെറിഞ്ഞും, വിലക്കുകള്‍ തകര്‍ത്തും, സഹോദരീ വരൂ..വരൂ സഖീ..'; വനിതാമതിലിന്റെ ശീര്‍ഷകഗാനം പുറത്തിറങ്ങി

വെബ് ഡെസ്‌ക്‌Updated: Wednesday Dec 26, 2018

തിരുവനന്തപുരം > നവോത്ഥാനമൂല്യങ്ങല്‍ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ജനുവരി ഒന്നിന് നടക്കുന്ന വനിതാ മതിലിന്റെ ശീര്‍ഷകഗാനം പുറത്തിറങ്ങി. ഇടതുപക്ഷ ജനാധിപത്യ വനിതാ മുന്നണിയാണ് ഗാനം ഒരുക്കിയത്. കുരുന്നു ഗായിക പ്രാര്‍ത്ഥനയ്ക്ക് സി ഡി കൈമാറി മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രകാശനം നിര്‍വഹിച്ചു.

കരിവെള്ളൂര്‍ മുരളിയാണ് ഗാനം രചിച്ചിരിക്കുന്നത്. സംഗീതം രാഹുല്‍ ബി അശോക് നിര്‍വഹിച്ചിരിക്കുന്നു. സുധ ഷാബുവാണ് ഗാനം ആലപിച്ചിരിക്കുന്നത്. രതീഷ് നാരായണന്‍ ആലപിച്ചിരിക്കുന്ന പതിപ്പും പുറത്തിറക്കിയിട്ടുണ്ട്. 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top