05 March Friday

മോഹന്‍ലാലും മഞ്ജുവും വീണ്ടും; വില്ലനിലെ പ്രണയഗാനം ഹിറ്റ്

വെബ് ഡെസ്‌ക്‌Updated: Wednesday Oct 11, 2017

ബി ഉണ്ണികൃഷ്ണന്‍ മോഹന്‍ലാലിനെ നായകനാക്കി ഒരുക്കുന്ന ആക്ഷന്‍ ത്രില്ലര്‍ ചിത്രം  വില്ലനിലെ ഗാനം പുറത്തിറങ്ങി.
കെ ജെ യേശുദാസ് ആലപിച്ച ''കണ്ടിട്ടും കണ്ടിട്ടും'' എന്ന് തുടങ്ങുന്ന ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത് സുഷിന്‍ ശ്യാം ആണ്.  ബികെ ഹരിനാരായണനാണ് രചന നിര്‍വഹിച്ചത്. മോഹന്‍ലാലും മഞ്ജു വാര്യരും തമ്മിലുള്ള, കുടുംബ പാശ്ചത്തലമുള്ള ഗാനരംഗമാണ് ഇപ്പോള്‍ പുറത്തുവന്നത്.

വിശാല്‍, ഹന്‍സിക, ശ്രീകാന്ത്, രാഖി ഖന്ന എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ക്രൈം ത്രില്ലറാണ്  വില്ലന്‍. ബിഗ് ബജറ്റ് ചിത്രം മലയാളത്തിലും തമിഴിലുമായി നിര്‍മ്മിക്കുന്നത് റോക്ക്‌ലൈന്‍ ഫിലിംസാണ്.

സിദ്ദിഖ്, രണ്‍ജി പണിക്കര്‍, അജു വര്‍ഗീസ്, ചെമ്പന്‍ വിനോദ് ജോസ് എന്നിവര്‍ ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും. ഛായാഗ്രാഹണം മനോജ് പരമഹംസ, എന്‍ കെ ഏക്ബരം എന്നിവര്‍ കൈകാര്യം ചെയ്യുന്നു. ഷമീര്‍ മൊഹമ്മദ് എഡിറ്റിംഗ്. ഒക്ടോബര്‍ 28 ന് ചിത്രം തിയറ്ററുകളിലെത്തും.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top