09 August Tuesday

നഞ്ചമ്മയും വിനോദ് കോവൂരും പാടിയ സ്റ്റേഷൻ 5 ലെ ആദ്യ ഗാനം പുറത്തിറക്കി

വെബ് ഡെസ്‌ക്‌Updated: Friday Dec 17, 2021



കൊച്ചി : ഇന്ദ്രൻസ്  കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന 'സ്റ്റേഷൻ 5 ' എന്ന ചിത്രത്തി ആദ്യ ഗാനം സംഗീത സംവിധായകൻ എം. ജയചന്ദ്രൻ പുറത്തിറക്കി. '

"കേലെ കേലെ കുംബ
മൂപ്പന്ക്ക് മൂന്നു കുംബ
ഞണ്ടേ തോട്ടുവക്കിലെ ഞണ്ടേൽ കണ്ണ് വെച്ച് .."

എന്നു തുടങ്ങുന്ന ' ഗാനം അയ്യപ്പനും കോശിയും ' ഫെയിം നഞ്ചമ്മയും വിനോദ് കോവൂരും ചേർന്നാണ് ആലപിച്ചിരിക്കുന്നത്.  പ്രകാശ് മാരാർ രചിച്ച ഗാനത്തിന് സംഗീതം നൽകിയിരിക്കുന്നത് സംവിധായകൻ പ്രശാന്ത് കാനത്തൂർ തന്നെയാണ്. സെയ്ഫ് ഗാർഡ് എൻ്റർടൈൻമെൻ്റ്സാണ് ഗാനം യൂ ട്യുബിലൂടെ റീലീസ് ചെയ്തിട്ടുള്ളത്. മാപ് ഫിലിം ഫാക്ടറിയുടെ ബാനറില്‍ ബി.എ.മായ നിർമ്മിച്ച ' സ്‌റ്റേഷന്‍ 5' ജനുവരി 7- ന് തിയറ്ററുകളിൽ റിലീസ് ചെയ്യും. പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് പ്രയാണാണ്. ' തൊട്ടപ്പന്‍ ' ഫെയിം പ്രിയംവദ കൃഷ്ണനാണ് നായിക. ഡയാന ഹമീദും ശക്തമായ കഥാപാത്രമായി എത്തുന്നു. പ്രതാപ് നായരാണ്  രചയിതാവും ഛായാഗ്രാഹകനും. വാർത്താവിതരണം സി. കെ. അജയ് കുമാർ,


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top