27 July Saturday

പെടാപ്പാടുകളില്‍ പാടി പാടി ശാന്ത സിനിമയുടെ ആകാശങ്ങളിലേക്ക്

വെബ് ഡെസ്‌ക്‌Updated: Thursday Feb 8, 2018

കൊച്ചി >‘ ‘ചില്ലുമേട‍യിൽ ഇരുന്നെന്നേ കല്ലെറിയല്ലേ...’’റേഡിയോ പാടുമ്പോൾ ഒപ്പംപതിയെ മൂളി ശാന്ത ആ വരികൾ എഴുതിയെടുത്തത് വെറുതെ ഒരു രസത്തിനാ‍യിരുന്നു. പതിയെ ആ ഇഷ്ടം വളർന്നു. പാടി പാടി പാട്ടുകാരിയായി..ഇന്ന് ‍യുട്യുബ് വീഡിയോകളിൽ  ഏറെ ആരാധകരുള്ള  ശാന്താ ബാബുവെന്ന ഗായികയായി.

ആണിക്കമ്പനിയിൽ ദിവസവേതനത്തിനു പണിയെടുക്കുന്ന മലയാറ്റൂർ നീലീശ്വരം സ്വദേശി ശാന്താ ബാബുവിന് ഇപ്പോഴും ഈ നേട്ടമെല്ലാം വിശ്വസിക്കാനായിട്ടില്ല.തന്റെ പാട്ടുകേട്ട് സംഗീത സംവിധാ‍യകൻ വിളിക്കുമെന്നും സിനിമയിൽ പാടാൻ അവസരം തരുമെന്നും ശാന്ത ഓർത്തതുപോലുമില്ല.

സംഗീതം ശാസ്ത്രീയമായി പഠിച്ചിട്ടില്ലാത്ത ശാന്ത റേഡിയോയിൽ വരുന്ന ഗാനങ്ങൾ എഴുതിയെടുത്ത്  കാണാതെ പഠിച്ചു പാടുമായിരുന്നു.  നാടക ഗാനങ്ങളോടായിരുന്നു ആദ്യം  പ്രിയം , ചില്ലുമേടയിൽ നിന്ന് തുടങ്ങുന്ന നാടകഗാനമായിരുന്നു കൂടുതൽ ഇഷ്ടം.
 
പ്ലാന്റഷന് സ്കൂളിൽ  ഒപ്പം പഠിച്ച   മണി അയ്യമ്പുഴ‍യാണ് സാമുഹമാധ്യമങ്ങളിൽ ശാ‍ന്തയെ താരമാക്കിയത്. കെ എസ് ചിത്ര‍യുടെ ഹിറ്റ് ഗാനമാ‍യ     കാർമുകിൽ വര്‍ണന്റെ ചുണ്ടിൽ എ്ന്ന പാട്ട് ശാന്തയെ കൊണ്ട് പാടിപ്പിച്ച് മണി അത് ഫേസ് ബുക്കി‍ലിട്ടു. സംഭവം വൈറൽ ആയി. സോഷ്യൽ മീഡിയ ശബ്ദത്തിന്റെ ഉടമയെ തേടി അന്വേഷണം തുടങ്ങി.ആയിരക്കണക്കിനാളുകൾ ഷെയർ ചെയ്ത വീഡിയോസംഗീത സംവിധായകൻ രതീഷ് വേഗ‍യും ശാന്തയിലെ ഗായികയെ തേടിയെത്തിയത്. ഉടനെ അടുത്ത സിനിമ‍യിലേക്ക് പാടാൻ അവസരവും ഉറപ്പുകൊടുത്തു.

കടുത്ത  കൃഷ്ണഭക്തയായ ശാന്തക്ക് ഗുരുവാവൂർ ക്ഷേത്രത്തിന്റെ പശ്ചാത്തലത്തിൽ ഒരുക്കുന്ന  ആൽബത്തിലും പാടാനുള്ള അവസരം രതീഷ് വേഗ ഉറപ്പു നൽകി‍യിട്ടുണ്ട്.

അങ്കമാലി ഡിസ്റ്റ് കോളജ് മൾട്ടിമീഡിയ  എന്ന സ്ഥാപനം ശാന്തയുടെ  ഗാനം റെക്കോർഡ് ചെയ്ത് അവതരിപ്പിക്കുകയും ചെയ്തു .താരമായതോടെ നിരവധി പരിപാടികളിലേക്കും ശാന്തക്ക്  ക്ഷണമെത്തിതുടങ്ങി. ചില ചാനൽ പരിപാടികളിലും ഇതിനകം മുഖം കാണിച്ചു.

കുടുംബ പ്രാരാബ്ധങ്ങളുടെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പാടുപെടുന്നതിനിട‍യിൽ സംഗീതം തരുന്ന ആശ്വാസം ഏറെയാണെന്ന് ശാന്ത പറ‍യുന്നു. സംഗീതവഴിയിൽ ഭർത്താവ് ബാബുവും മക്കൾ ശ്രുതിയും ,ശ്രീക്കുട്ടനും ശാന്തക്കൊപ്പം തന്നെയുണ്ട്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top