31 March Friday

സീക്രട്ട് ഓഫ് വിമൺസിനിമയുടെ ഓഡിയോ ലോഞ്ച് 17ന്

വെബ് ഡെസ്‌ക്‌Updated: Thursday Mar 16, 2023

പ്രജേഷ് സെൻ മൂവി ക്ലബിന്റെ ബാനറിൽ ആദ്യമായി നിർമിക്കുന്ന സിനിമയാണ് "സീക്രട്ട് ഓഫ് വിമൺ' എന്ന  സിനിമയുടെ ഓഡിയോ ലോഞ്ച് ഈ മാസം 17ന് വെള്ളിയാഴ്ച വൈകിട്ട് 6.30ന് കോഴിക്കോട് ബീച്ചിൽവച്ച് നടക്കുകയാണ്. പ്രശസ്‌ത ഗായകൻഷഹബാസ് അമൻ അവതരിപ്പിക്കുന്ന സംഗീത നിശയും ഒരുക്കിയിട്ടുണ്ട്.അതോടൊപ്പം അന്താരാഷ്ട്ര തലത്തിൽ തന്നെ
ഏറെ ശ്രദ്ധിക്കപ്പെട്ട ഓസ്ട്രേലിയൻ മലയാളി ഗായിക ജാനകി ഈശ്വറും ആദ്യമായി കോഴിക്കോട്ട് പാടാനെത്തുകയാണ്.ഏവരേയും പരിപാടിയിലേക്ക് സ്നേഹപൂ‍ർവം സ്വാഗതം ചെയ്യുന്നു.

ക്യാപ്റ്റൻ,വെള്ളം,മേരി ആവാസ് സുനോ എന്നീ സൂപ്പ‍ർഹിറ്റുകൾക്ക് ശേഷം ജി.പ്രജേഷ് സെൻ ആണ് സീക്രട്ട് ഓഫ് വിമണിന്റെ തിരക്കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്.നിതീഷ് നടേരിയുടെ വരികൾക്ക് ,അനിൽ കൃഷ്ണ ഈണം പക‍ർന്നിരിക്കുന്നു.ജോഷ്വാ.വി.ജെ ആണ് പശ്ചാത്തല സംഗീതം.

ഇമോഷണൽ ത്രില്ലർ വിഭാഗത്തിൽപ്പെട്ട ചിത്രത്തിൽ നിരഞ്ജന അനൂപ്,അജു വ‍ർഗീസ്,ശ്രീകാന്ത് മുരളി, സുമാ ദേവി, അങ്കിത് ഡിസൂസ, സാക്കിർ മണോലി വെള്ളത്തിലൂടെ ശ്രദ്ധേയരായ മിഥുൻ വേണുഗോപാൽ, അധീഷ് ദാമോദ‍ർ, തുടങ്ങിയവ‍ർപ്രധാന വേഷത്തിലെത്തിയിരിക്കുന്നു. ലെബിസൺ ഗോപിയാണ് ഛായാഗ്രഹണം. പ്രദീപ് കുമാ‍ർ വിവിയുടേതാണ് കഥ.എഡിറ്റിങ്-കണ്ണൻ മോഹൻ.

കലാ സംവിധാനം-ത്യാഗു തവനൂർ,ഓഡിയോ ഗ്രഫി-അജിത് കെ ജോ‍ജ്, സൗണ്ട് ഡിസൈൻ ജിതേന്ദ്രൻ, പ്രൊഡക്ഷൻ കൺട്രോള‍-ജിത്ത്
പിരപ്പൻ കോട്, സ്റ്റുഡിയോ-ലാൽ മീഡിയ, ഡിഐ-ആക്ഷൻ ഫ്രേംസ് മീഡിയ, കളറിസ്റ്റ്-സുജിത് സദാശിവൻ, മേക്കപ്പ്-ലിബിൻ മോഹനൻ, കോസ്റ്റ്യൂം-അഫ്രിൻ കല്ലൻ,അസോസിയേറ്റ് ഡയറക്ടേഴ്സ്-വിഷ്ണു രവികുമാർ, ഷിജു സുലേഖ ബഷീർ, ഡിഎ-എം കുഞ്ഞാപ്പ, സ്ക്രിപ്റ്റ് അസോസിയേറ്റ്-വിനിത വേണു,സ്റ്റിൽസ്-ലെബിസൺ ഫോട്ടോഗ്രഫി,അജീഷ് സുഗതൻ, ഡിസൈൻ-താമിർ ഓക്കെ പി ആർ ഒ - ആതിര ദിൽജിത്ത്, ഔട്ട്ഡോർ പബ്ലിസിറ്റി - സോളസ് കാലിക്കറ്റ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top