05 July Sunday

എസ്രയിലെ സൂപ്പർ ഹിറ്റ് ഗാനം 'ലൈലാകമേ'യുടെ കവർ ആലപിച്ച് രാഹുൽ രാജ്

വെബ് ഡെസ്‌ക്‌Updated: Monday Mar 13, 2017

കൊച്ചി > പൃഥ്വിരാജ് സുകുമാരന്‍ ചിത്രം എസ്രയിലെ ഡിസംബറില്‍ റിലീസ് ചെയ്ത സോങ് വീഡിയോ 'ലൈലാകമേ' 40 ലക്ഷം വ്യൂസിനോട് അടുത്ത് കൊണ്ടിരിക്കുന്നു. ഈ അവസരത്തില്‍ സംഗീത സംവിധായകന്‍ രാഹുല്‍ രാജ് 'ലൈലാകമേ' തന്റെ ഏറ്റവും വലിയ ഹിറ്റ്‌ ഗാനങ്ങളില്‍ ഒന്നായി മാറ്റിയതിന് പ്രേക്ഷകരോടുള്ള നന്ദി അറിയിക്കുവാനായി ഗാനത്തിന്റെ കവര്‍ ആലപിച്ചിരിക്കുകയാണ്.

 

ജയ് കെ കഥയെഴുതി സംവിധാനം ചെയ്യുന്ന 'എസ്ര'യില്‍ പൃഥ്വിരാജ് സുകുമാരന്‍, പ്രിയ ആനന്ദ്, ടോവിനോ തോമസ്, സുജിത് ശങ്കര്‍, സുദേവ് നായര്‍, വിജയരാഘവന്‍ എന്നിവര്‍ അഭിനയിക്കുന്നുണ്ട്. ഫെബ്രുവരി 10ന് റിലീസ് ചെയ്ത ചിത്രം പ്രേക്ഷകരില്‍ നിന്ന് വളരെ മികച്ച അഭിപ്രായങ്ങളാണ് നേടുന്നത്. ഇ ഫോര്‍ എന്റര്‍ടെയിന്‍മെന്റിന്റെയും  എവിഎ പ്രൊഡക്ഷന്‍സിന്റെയും ബാനറില്‍ മുകേഷ് മേത്ത, സി വി സാരഥി, എ വി അനൂപ് എന്നിവരാണ് 'എസ്ര' നിര്‍മ്മിച്ചിരിക്കുന്നത്.  മ്യൂസിക്247 ആണ് ഒഫീഷ്യല്‍ മ്യൂസിക് ലേബല്‍.

 

 

 

പ്രധാന വാർത്തകൾ
 Top