08 December Thursday

'മുന്നേറി നാം', വനിതാ ദിന ഗാനവുമായി ബിജിബാല്‍

വെബ് ഡെസ്‌ക്‌Updated: Thursday Mar 10, 2022

കൊച്ചി> ലോക വനിതാദിനത്തോടനുബന്ധിച്ചു സംഗീത സംവിധായകൻ ബിജിബാല്‍ പുറത്തിറക്കിയ ‘മുന്നേറി നാം’ സംഗീത ആൽബം ശ്രദ്ധേയമാകുന്നു. വി എസ് ശ്യാമിന്റെ വരികൾക്ക് ബിജിബാല്‍ ഈണമൊരുക്കിയ ഗാനം നിഷി രാജാസാഹിബാണ് ആലപിച്ചിരിക്കുന്നത്.

അന്താരാഷ്‍ട്ര വനിതാ ദിന സന്ദേശത്തെ ഉൾക്കൊണ്ട് തയ്യാറാക്കിയ ​ഗാനം സ്‌ത്രീകളുടെ കരുത്തും കഴിവും വിളിച്ചോതുന്നതാണ്. അഭിഷേക് കണ്ണനാണ് ഗാനരംഗങ്ങളുടെ സംവിധാനം നിർവഹിച്ചത്. ലിഥിൻ പോൾ ഗാനരംഗങ്ങൾ ചിത്രീകരണവും ശ്യാം ശശിധരൻ വിഡിയോയുടെ എഡിറ്റി​ഗും നിർവഹിച്ചു.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top